സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന് ഏർപ്പെടുത്തിയ പെർമിറ്റ് സംവിധാനം റദ്ദാക്കി ലഡാക്ക് ഭരണകൂടം
text_fieldsലേ: സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന് ഏർപ്പെടുത്തിയ ഇന്നർലൈൻ പെർമിറ്റ് സംവിധാനത്തിൽ റദ്ദാക്കി ലഡാക്ക് ഭരണകൂടം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടത്. സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികൾക്ക് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവില്ല.
എന്നാൽ, ഇവിടെയെത്തുന്ന സഞ്ചാരികൾ പരിസ്ഥിതി ഫീസായി 300 രൂപയും റെഡ് ക്രോസ് ഫണ്ടായി 100 രൂപയും നൽകണം. ഓൺലൈൻ പോർട്ടലിലൂടെ എളുപ്പത്തിൽ ഈ തുക നൽകാമെന്ന് അധികൃതർ അറിയിച്ചു. ലഡാക്കിലെ പല അതിർത്തി ഗ്രാമങ്ങളും സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സ്വദേശികളായ സഞ്ചാരികൾ ഇനി മുതൽ യാത്രക്കിടയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡ് കൈവശം വെച്ചാൽ മതിയാകും. എന്നാൽ, വിദേശത്ത് നിന്നുമെത്തുന്ന സഞ്ചാരികൾക്ക് ഇപ്പോൾ പെർമിറ്റെന്ന നിബന്ധനയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.