ആനവണ്ടിയിൽ നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്ര പോകാം
text_fieldsപാലക്കാട്: മഞ്ഞും കുളിരും മഴയും നുണഞ്ഞ് കാനനഭംഗി ആസ്വദിച്ച് നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്രക്ക് കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു.
നവംബര്‍ 14 നാണ് പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്ര ആരംഭിക്കുക. വരയാടുമല, സീതാര്‍കുണ്ട്, കേശവന് പാറ വ്യൂ പോയൻറുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നിവിടങ്ങൾ യാത്രയിൽ കാണാനാകും. ഒരു സർവിസിൽ 35 പേരാണ് ഉണ്ടാവുക.
600 രൂപയാണ് ഒരാൾക്ക് ചാര്‍ജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും ഇതിലുള്‍പ്പെടും. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന യാത്ര രാത്രി എട്ടോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9495450394, 9947086128, 9249593579.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.