മാച്ചുപിച്ചു അടച്ചു; 417 സന്ദർശകർ കുടുങ്ങി
text_fieldsലിമ: തെക്കനമേരിക്കൻ രാജ്യമായ പെറുവിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ലോക പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ മാച്ചുപിച്ചു അനിശ്ചിത കാലത്തേക്ക് അടച്ചു. 300ലേറെ വിദേശികൾ അടക്കം 417 സന്ദർശകർ മാച്ചുപിച്ചുവിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്.
വിനോദ സഞ്ചാരികളുടെയും ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാച്ചുപിച്ചു അടച്ചതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.Machu Picchu
പ്രസിഡന്റ് ദിന ബോലുവർട്ടിന്റെ രാജി ആവശ്യപ്പെട്ട് ഒന്നര മാസമായി പെറുവിൽ പ്രക്ഷോഭം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.