സ്ത്രീകൾക്ക് തനിച്ച് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ നഗരം മദീന; ഏറ്റവും പിറകിലായി ഈ ഇന്ത്യൻ നഗരം
text_fieldsമദീന: സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ നഗരം മദീനയെന്ന് പഠനം. യു.കെ ആസ്ഥാനമായ ട്രാവൽ ഇൻഷുറൻസ് കമ്പനി 'ഇൻഷുർ മൈ ട്രിപ്' നടത്തിയ പഠനത്തിലാണ് സൗദി അറേബ്യൻ നഗരമായ മദീന ഒന്നാം സ്ഥാനം നേടിയത്. 10ല്‍ 10 പോയിന്‍റുകളും നേടിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം മദീനക്ക് ലഭിച്ചത്. തായ്‌ലൻഡിന്‍റെ ചിയാങ് മായ് ആണ് 9.06 സ്‌കോറുമായി രണ്ടാം സ്ഥാനത്തുള്ളത്. 9.04 സ്‌കോർ നേടി കുറ്റകൃത്യ നിരക്ക് ഏറെ കുറവുള്ള ദുബൈ മൂന്നാം സ്ഥാനവും നേടി.
പൂജ്യം പോയിന്റുമായി ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ്ബർഗും 2.98 പോയിന്റുമായി മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരും 3.39 പോയിന്റുമായി ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയുമാണ് പട്ടികയിൽ അവസാന സ്ഥാനങ്ങൾ നേടിയത്. ഇന്തൊനേഷ്യൻ നഗരമായ ജക്കാർത്ത, ഫ്രാൻസിലെ പാരിസ്, എന്നിവയാണ് എന്നിവയാണ് അവസാന അഞ്ച് സ്ഥാനങ്ങളിലെ മറ്റ് രണ്ട് നഗരങ്ങൾ.
യു.കെ കമ്പനിയുടെ കണക്കുകൾ അനുസരിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 84 ശതമാനവും അവിവാഹിതരായ സ്ത്രീകളാണ്. അതിനെ തുടർന്നാണ് അവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പഠനം നടത്തിയത്. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ പ്രവാചക നഗരമായ മദീന ഒന്നാം സ്ഥാനം നേടുകയായിരുന്നു. കുറ്റകൃത്യങ്ങളിലെ കുറവ്, രാത്രിയിലും ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്കുള്ള സുരക്ഷ എന്നിവയാണ് പഠനത്തിന് കണക്കിലെടുത്തത്.
വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 10 ൽ എത്ര ലഭിക്കുന്നു എന്ന് നോക്കിയാണ് സ്ഥാനം നിർണ്ണയിച്ചത്. പൊതു ഗതാഗതത്തിൽ ഭൂരിഭാഗവും സ്ത്രീകൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ടെന്നും, സ്ത്രീകൾക്ക് ഒറ്റക്ക് യാത്രചെയ്യാൻ സുരക്ഷിതമായ നഗരമാണ് ദുബൈയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.