കണ്ണൂരിൽ കാണാനെന്തുണ്ട്? ഈ പട്ടിക കണ്ടിട്ട് പറയൂ
text_fieldsഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളാൽ സമ്പന്നമാണ് കണ്ണൂർ ജില്ല. മനോഹരമായ കടൽത്തീരങ്ങളും മലനിരകളും കണ്ണൂരിന് സ്വന്തമാണ്. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, സഞ്ചാരികളുടെ പറുദീസയായ പൈതൽമല, പയ്യാമ്പലം ബീച്ച്, ആറളം വന്യജീവി സങ്കേതം, മാടായിപ്പാറ, പറശ്ശിനിക്കടവ്, കണ്ണൂർ-തലശ്ശേരി കോട്ടകൾ എന്നിവയെല്ലാം ജില്ലയുടെ സ്വന്തം. എന്നാൽ, ഇതുമാത്രമല്ല കണ്ണൂരിലുള്ളത്. സഞ്ചാരികളുടെ മനംകവരുന്ന മറ്റ് അനവധി കേന്ദ്രങ്ങൾ ജില്ലയിലുണ്ട്.
ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 'കണ്ണൂർ ജില്ലയിൽ എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവർക്ക് ഈ ലിസ്റ്റ് അങ്ങട് കാണിക്കുക' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിതാ
1- പൈതൽ മല
2- പാലക്കയം തട്ട്
3- ശശിപ്പാറ
4- ഏഴരക്കുണ്ട് വെള്ളച്ചാട്ടം
5- കാഞ്ഞിരിക്കൊല്ലി വെള്ളച്ചാട്ടം
6- പൈതല്ക്കുണ്ട് വെള്ളച്ചാട്ടം
7- കാപ്പിമല-മഞ്ഞപ്പുല്ല്
8- കൂർഗ് ബോർഡർ
9- മണക്കടവ്-ചീക്കാട്
10- ആറളം
11- പാലുകാച്ചി മല
12- കൊട്ടത്തലച്ചി മല
13- തിരുനെറ്റി-കല്ലുമല
14- ജോസ്ഗിരി
15- പഴശ്ശി ഡാം
16- മീന്മുട്ടി വെള്ളച്ചാട്ടം
17- ചിറയ്ക്കൽ കോവിലകം
18- സെന്റ്-ആഞ്ചലോസ് കോട്ട
19- തലശ്ശേരി കോട്ട
20- കൊട്ടിയൂർ വന്യജീവി സങ്കേതം
21- പയ്യാമ്പലം ബീച്ച്
22- മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്
23- ധർമ്മടം തുരുത്ത്
24- മീങ്കുന്നു ബീച്ച്
25- ഏഴിമല ബീച്ച്
26- അഴീക്കോട് ബീച്ച്
27- തോട്ടട ബീച്ച്
28- കീഴുന്ന-ഏഴറ ബീച്ചുകൾ
29- മാപ്പിള-ബേ തുറമുഖം
30- പറശ്ശിനിക്കടവ്-വളപട്ടണം മാടായി ബോട്ടിങ്ങ്
31- മാടായിപ്പാറ
32- മാടായി കോട്ട
33- വിസ്മയ വാട്ടർ തീം പാർക്ക്
34- ഗുണ്ടർട്ട് ബംഗ്ലാവ്
35-12ആം ചാൽ പക്ഷി സങ്കേതം
36- കേരള ഫോക്ലോർ അക്കാദമി
37- ഇടയിലക്കാട്
38- വളപട്ടണം കോട്ട
39- ചെപ്പരമ്പ മടക്കുളം
40- അറക്കൽ മ്യൂസിയം
41- ആറളം ഫാം
42- വെള്ളിക്കീൽ
43- പാമ്പുരുത്തി ദ്വീപ്
44- കാട്ടാമ്പള്ളി
45- ജാനകിപ്പാറ വെള്ളച്ചാട്ടം
46- രാമന്തളി
47- മാട്ടൂൽ ബീച്ച്
48- റാഫ്റ്റിങ്ങ് ഇൻ തേജസ്വിനി പുഴ, പുളിങ്ങോം
49- പറശ്ശിനിക്കടവ് സ്നേക്ക് പാർക്
50- കവ്വായി കായൽ
51- അഴീക്കൽ പോർട്ട്
52- മട്ടന്നൂർ വിമാനത്താവളം
53- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
54- ഏഴിമല
55- വയലപ്പ്ര പാർക്ക്
56- ചൂട്ടാട് ബീച്ച്
57- ഇരിട്ടിപ്പാലം (1932ൽ ബ്രിട്ടീഷുകാർ നിർമിച്ചത്)
58- കൂട്ടുപുഴ പാലം (1924ൽ ബ്രിട്ടീഷുകാർ നിർമിച്ചത്)
59- പയ്യാവൂർ ടെംപിൾ
60- കാരക്കുണ്ട് വെള്ളച്ചാട്ടം
61- സൂചിമുഖി വെള്ളച്ചാട്ടം ഇരിട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.