മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ ഭാഗികമായി തുറക്കും
text_fieldsപാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ സന്ദർശകർക്കായി ഭാഗികമായി തുറന്നു നൽകുമെന്ന് മലമ്പുഴ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നീണ്ടകാലത്തെ ലോക്ക് ഡൗണിന് ശേഷം ഉദ്യാനം തുറന്നു കൊടുക്കുന്നതിന്റെ ഒന്നാംഘട്ടത്തിൽ ഡാം ടോപ്പ്, ടിക്കറ്റ് കൗണ്ടറിന്റെ പരിസരത്തെ ഉദ്യാനം, കാളിയമർദ്ദനം പാർക്ക്, കൃഷ്ണ പാർക്ക്, ജപ്പാനീസ് പാർക്ക്, ഫൈവ് ഫൗണ്ടൻ പാർക്ക്, ത്രീ ബോയ്സ് പാർക്ക്, ബുദ്ധ പാർക്ക്, യക്ഷി പാർക്ക്, നന്ദി പാർക്ക്, അസംബ്ലിങ് സ്ക്വയർ, മേസ് പാർക്ക്, സെൻട്രൽ ഫൗണ്ടൻ പാർക്ക്, സംഘം പാർക്ക്, കാസ്കേഡ് ഫൗണ്ടൻ പാർക്ക് , ലോട്ടസ് പാർക്ക്, മെമ്മറി പില്ലർ പാർക്ക് തുടങ്ങിയവയാണ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നത്.
രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് സന്ദർശന സമയം. ഒരു മണിക്കൂർ മാത്രം ആയിരിക്കും ഗാർഡനിന്റെ അകത്ത് ചെലവഴിക്കാൻ ആകുക. കോവിഡ് നിർദ്ദേശങ്ങൾക്കനുസരിച്ച് നിശ്ചയിക്കപ്പെട്ട പ്രായപരിധിയിൽപെട്ടവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
സർക്കാർ നിർദ്ദേശങ്ങളും പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സന്ദർശകർ സഹകരിക്കണമെന്നും മലമ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.