അവധി ആഘോഷമാക്കാൻ മലയാളികൾ ഗുണ്ടൽപേട്ട് പൂപ്പാടങ്ങളിൽ
text_fieldsനിലമ്പൂർ: വിജയദശമി നാളിന്റെ അവധി ദിനങ്ങൾ ആഘോഷമാക്കാൻ നീലഗിരി കുന്നുകൾ താണ്ടി മലയാളികൾ അങ്ങകലെ ഗുണ്ടൽപേട്ട് ഗ്രാമത്തിൽ. കുടുംബസമേതമാണ് മലയാളികൾ പീതവർണ ചാരുതയുടെ മനോഹാരിത തേടി കർണാടകയുടെ പൂപാടങ്ങളിലെത്തുന്നത്. സൂര്യനഭിമുഖമായി തുടുത്ത മുഖവുമായി സൂര്യകാന്തി വിടർന്നുനിൽക്കുന്ന കാഴ്ച ആരെയും മോഹിപ്പിക്കും.
കേരളക്കരയിൽ അങ്ങിങ്ങായി സൂര്യകാന്തി പാടങ്ങളുണ്ടെങ്കിലും കണ്ണെത്താദൂരത്ത് മഞ്ഞപ്പട്ട് വിരിച്ച ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടങ്ങളാണ് മലയാളിക്ക് ഏറെ ഇഷ്ടം. ആഗസ്റ്റ് മാസമാകുമ്പോഴേക്കും ഗുണ്ടൽപേട്ട് പാടങ്ങളില്‍ സൂര്യകാന്തി പൂക്കള്‍ വിരിഞ്ഞ് നില്ക്കും. പൂത്തുനില്ക്കുന്ന പാടത്ത് പിന്നെ സെല്‍ഫികളും ഫോട്ടോ ഷൂട്ടും തകൃതി. മഥനുണ്ടി മുതൽ ബേരമ്പാടി കുന്നിൻ താഴ്വര വരെ സമുദ്രം കണക്കെ പീതവർണമാണ്. ഒക്ടോബർ മാസത്തിലെത്തുമ്പോഴേക്കും പൂപാടങ്ങൾ നന്നേ കുറയും. പൂപാടങ്ങൾ കാണാനും ചിത്രം പകർത്താനും ഒരാൾക്ക് 30 രൂപയാണ് വാങ്ങുന്നത്.ഭക്ഷ്യ എണ്ണ ഉൽപാദനത്തിനും പെയ്ന്റിനും വാണിജ്യാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷി നടത്തുന്നതെങ്കിലും കുറച്ചുകാലമായി വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ചാണ് ഏതാനും കർഷകർ പൂക്കളൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.