ഇന്ത്യക്കാർക്കുള്ള വിസ ഇളവ് നീട്ടി മലേഷ്യ
text_fieldsന്യൂഡൽഹി: ഇന്ത്യക്കാർക്കുള്ള വിസ ഇളവ് നീട്ടി മലേഷ്യ. 2026 ഡിസംബർ 31 വരെ ഇന്ത്യക്കാർക്ക് വിസ ഇളവ് ലഭിക്കും. നേരത്തെ ചൈനീസ് പൗരൻമാർക്കും മലേഷ്യ ഇത്തരത്തിൽ വിസ ഇളവ് നൽകിയിരുന്നു.
ഇളവ് പ്രകാരം ഇന്ത്യക്കാർക്ക് വിസയില്ലാത 30 ദിവസം മലേഷ്യ സന്ദർശിക്കാനാവും. മലേഷ്യൻ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.അസിയാൻ രാജ്യങ്ങളുടെ സംഘടനയുടെ അധ്യക്ഷത 2025ൽ മലേഷ്യ വഹിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇളവ് അനുവദിച്ചതെന്നും ആഭ്യന്തര സെക്രട്ടറി അവാങ് അലിക് ജെമൻ പറഞ്ഞു.
2023 മുതൽ വിസയിൽ ഇളവ് അനുവദിക്കുന്ന പദ്ധതി നിലവിലുണ്ട്. വിസയിൽ ഇളവ് അനുവദിക്കുന്നത് മലേഷ്യയിലെ വിനോദ വ്യവസായത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നിരവധി ഇന്ത്യൻ വിമാന കമ്പനികൾ മലേഷ്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഇളവ് കൂടുതൽ കാലത്തേക്ക് ദീർഘിപ്പിക്കുന്നതോടെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മലേഷ്യയുടെ സാമ്പത്തിക വളർച്ചക്കും കരുത്താകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.