മാമലകൾക്കപ്പുറത്ത് മാമലക്കണ്ടം സ്കൂളുണ്ട്
text_fieldsസ്കൂൾ മുറ്റത്ത് നിന്നാൽ കാണാവുന്ന സുന്ദരമായ വെള്ളച്ചാട്ടം. അതാണ് മാമലക്കണ്ടം സര്‍ക്കാര്‍ ഹൈസ്കൂളിന്റെ മുഖ്യ ആകർഷണീയത.
ഒരു മണിക്കൂറെങ്കിലും മഴ പെയ്താല്‍ പാറയില്‍നിന്നു ചുറ്റിനും വലിയ നീര്‍ച്ചാലുകള്‍ ഒഴുകിവരുന്നത് കൗതുകമുണ്ടാക്കുന്ന കാഴ്ചയാണ്. ഇരുപതോളം സീരിയലുകളിലും നിരവധി തമിഴ്- തെലുങ്ക് സിനിമകളിലും ഈ സ്കൂള്‍ പശ്ചാത്തലമായിട്ടുണ്ട്. മനോഹര അന്തരീക്ഷം ആസ്വദിക്കാനെത്തുന്നവരെ ആവേശത്തിലാക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. സ്കൂളിന് ചുറ്റും ടൈലുകൾ പാകി വാക്ക് വേ, ബെഞ്ചുകൾ, ഹൈബ്രിഡ് ലൈറ്റുകൾ, സെൽഫി പോയിന്റ് എന്നിവ സ്ഥാപിക്കുന്നതും ആലോചനയിലാണ്.
മുനിപ്പാറ, ഉരുളിക്കുഴി, മാവിൻ ചുവട്, ബ്ലാവന, പിണവൂർകുടി എന്നിവയുടെ ടൂറിസം സാധ്യതകളും പരിഗണിച്ച് ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ നേൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ഇവിടുത്തെ ടൂറിസം സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് നൽകി കഴിഞ്ഞു. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളിൽ തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ പഞ്ചായത്തിന്റെ അധീനതയിലുള്ള ഇടങ്ങൾ വെച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ ജില്ലക്ക് ടൂറിസം രംഗത്ത് വൻ കുതിപ്പ് തന്നെ ഉണ്ടാക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.