പ്രകൃതിയുടെ അനുഗ്രഹമേറെ, വികസന സൂര്യോദയം കാത്ത് മണപ്പാട്ട് ചിറ
text_fieldsകാലടി: പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും കനിഞ്ഞരുളിയ മനോഹാര ഇടം, അതാണ് മലയാറ്റൂരിലെ മണപ്പാട്ട് ചിറ. ഒരുവട്ടം ഇവിടെയെത്തുന്നവർ വീണ്ടുമെത്താൻ കൊതിക്കും. തൊട്ടടുത്ത് മലയാറ്റൂർ അന്താരാഷ്ട്ര തീർഥാടന കേന്ദ്രം. പക്ഷേ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി പരസ്യവാചകം ഉയരുമ്പോഴും മണപ്പാട്ടുചിറയിൽ നിറയുന്നത് അവഗണനയുടെ ഇരുട്ട്. നൂറ് എക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ഇക്കോ ടൂറിസം മേഖലയാണ് ഇത്.
ടൂറിസം വികസനം ഇന്നുണ്ടാകും നാളെയുണ്ടാകും എന്നു പറഞ്ഞു തുടങ്ങിയിട്ട് നാളുകളേറെയായി. പെക്ഷ ഫലപ്രദമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. രാജഭരണകാലത്ത് വെള്ളം കെട്ടിനിർത്തി അന്നത്തെ ജന്മികൾ കൃഷിക്കുപയോഗിച്ചിരുന്ന തടാകമാണ് മണപ്പാട്ടുചിറ. 1982 ൽ മുൻ എം.എൽ.എ എം.വി. മാണിയാണ് ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിെവച്ചത്. ചിറയിൽ വേനൽക്കാലത്ത് വെള്ളം നിറച്ചുനിർത്തി ബോട്ട് സർവിസും മറ്റും ആരംഭിക്കുന്നതിന് പദ്ധതിക്ക് രൂപം കൊടുത്തു.
പലരുടെ പേരിലായി ഉണ്ടായിരുന്നതും പുഞ്ചക്കൃഷി ചെയ്തിരുന്നതുമായ 100 ഏക്കറോളം ഭൂമി ഇറിഗേഷൻ വകുപ്പ് വിലകൊടുത്ത് വാങ്ങി. ടൂറിസം സർക്യൂട്ട് തുടങ്ങുന്നതിനായി 1989 ൽ കുരിശുമുടി കാരേക്കാട് കശുവണ്ടി പ്ലാേൻറഷൻ ഉൾപ്പെടെ വനപ്രദേശം 1000 ഏക്കർ ഉൾപ്പെടുത്തി കോടനാട്, അതിരപ്പിള്ളി എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് ടൂറിസ്റ്റുകളെ ആകർഷിക്കാൻ കാലടിയിൽ ഓഫിസ് തുടങ്ങി. ഇതിെൻറ പ്രവർത്തനാവശ്യത്തിന് കേന്ദ്രം 10 കോടി രൂപ അനുവദിച്ചെങ്കിലും എല്ലാം പാഴായി. രണ്ട് കോടി ചെലവിൽ നിർമിച്ച കെ.ടി.ഡി.സി.യുടെ ഹോട്ടൽ സമുച്ചയവും,െഗസ്റ്റ് ഹൗസും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി.
1997 ൽ പഞ്ചായത്ത് ബോട്ടുകൾ വാങ്ങി സർവിസ് ആരംഭിച്ചെങ്കിലും 2001 ഓടെ അതും നിശ്ചലമായി. 2007 ൽ മുൻ. എം.എൽ.എ. ജോസ് തെറ്റയിൽ കോടികൾ അനുവദിച്ചിരുന്നു.
റോജി. എം.ജോൺ എം.എൽ.എയും വികസനത്തിനായി തുക അനുവദിച്ചെങ്കിലും പ്രവർത്തനം പാതി വഴിയിലാണ്. വിനോദ സഞ്ചാരികളുടെ സുരക്ഷക്കായി നിർമിച്ച പൊലീസ് എയ്ഡ് പോസ്റ്റ്, വിശ്രമ കേന്ദ്രങ്ങൾ, തുടങ്ങി മിക്ക കെട്ടിടങ്ങളും നോക്കുകുത്തികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.