കോവിഡ് ഫലം വരുന്നത് വരെ വെറുതെയിരിക്കേണ്ട; ഈ എയർപോർട്ടിൽ ഭക്ഷണവും വൈഫൈയും സൗജന്യം
text_fieldsവിദേശ നാടുകളിൽനിന്നെത്തി കോവിഡ് ടെസ്റ്റ് നടത്തുന്നവർക്ക് സൗജന്യ ഭക്ഷണവും വൈഫൈയും നൽകി മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിെൻറ ഫലം ലഭിക്കാൻ എട്ട് മണിക്കൂർ കാത്തിരിക്കേണ്ടതുണ്ട്.
ഫലം നെഗറ്റീവാവുകയാണെങ്കിൽ ക്വാറൻറീൻ ഒഴിവാക്കാം. ടെസ്റ്റ് നടത്താതെ പുറത്തിറങ്ങുകയാണെങ്കിൽ ഹോം ക്വാറൻറീനിൽ കഴിയണം.
ആർ.ടി.പി.സി.ആർ ടെസ്റ്റിന് 3900 രൂപയാണ് ഇൗടാക്കുന്നത്. ഫലം വരുന്നത് വരെ പ്രത്യേക മെനുവിലുള്ള ഭക്ഷണങ്ങൾ ഒാർഡർ ചെയ്യാവുന്നതാണ്. ഇതിന് പുറമെയാണ് അൺലിമിറ്റഡ് വൈഫൈയും നൽകുന്നത്.
സെപ്റ്റംബറിലാണ് എയർപോർട്ട് അധികൃതർ ആർ.ടി.പി.സി.ആർ പരിശോധന ആരംഭിച്ചത്. ഇതുവരെ 8000 പേർ ഇവിടെനിന്ന് പരിശോധന നടത്തി. ഇതിൽ നൂറിനടുത്ത് ആളുകൾ പോസിറ്റീവാണെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.