മീഡിയവൺ സമ്മർ ടീൻ പാക്കിങ്; ഇന്ത്യയുടെ നെറുകയിൽ തൊട്ട് ഈ അവധിക്കാലം
text_fieldsകേരളത്തിൽ നിന്ന് ഹിമാലയത്തിലേക്ക്.. നാടറിഞ്ഞ് നഗരമറിഞ്ഞ് പ്രകൃതിയെ അറിഞ്ഞ് ഒരു യാത്ര. കൂട്ടുകാർക്കൊപ്പം ഇങ്ങനെ ഒരു യാത്ര ഇഷ്ടപെടാത്തവർ ആരുണ്ട്! പ്രത്യേകിച്ച് പരീക്ഷാച്ചൂട് കഴിഞ്ഞ് വേനൽ കത്തി നിൽക്കുന്ന മേയിൽ. അതെ, ഈ വേനലവധിക്കാലത്ത് ഇന്ത്യയുടെ ചരിത്രവും പൈതൃകവും പ്രകൃതി വൈവിധ്യങ്ങളും കണ്ടും കേട്ടും തൊട്ടും അറിഞ്ഞ്, ഹിമാലയത്തിൽ തണുപ്പത്ത് ക്യാമ്പും ട്രക്കും ചെയ്ത് കുറച്ച് ദിവസങ്ങൾ. അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് മീഡിയവൺ സമ്മർ ടീൻ പാക്കിങ് 2025ലൂടെ (Mediaone Summer Teen Packing 2025).
കൗമാരക്കാർക്കു വേണ്ടി പ്രത്യേകമായി ഒരുക്കിയിരിക്കുന്ന വിനോദയാത്രയിൽ 13 മുതൽ 17 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. ഡൽഹി, ആഗ്ര, കുളു, മണാലി, കസോൾ എന്നീ പ്രധാന ഇടങ്ങൾ സന്ദർശിച്ചു കൊണ്ടായിരിക്കും യാത്ര.
രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായ ഡൽഹിയുടെ വീഥികളിലൂടെ ചെങ്കോട്ടയും പാർലമെന്റും രാഷ്ട്രപതിഭവനും രാജ്കോട്ടും തുടങ്ങി ചരിത്രമുറങ്ങുന്ന മന്ദിരങ്ങൾ കണ്ടും ആഗ്രയിൽ മുഗൾ ചരിത്രത്തിന്റെ ഇതിഹാസ സൃഷ്ടിയായ താജ്മഹലിന്റെ ഭംഗി ആസ്വദിച്ചും കുറച്ച് ദിനങ്ങൾ. മനസ് നിറക്കുന്ന ഉത്തരേന്ത്യയിലെ നഗരകാഴ്ചക്കൾ കണ്ട് മുന്നോട്ട് നീങ്ങിയാൽ പിന്നെ യാത്ര ഒരല്പം സാഹസികമാകും. അപരിചിതമായ വഴികളിൽ മറ്റൊരു ഗ്രാമീണ ഇന്ത്യയെ കണ്ടെത്താനുള്ള അവസരം കൂടിയുണ്ട്. ആ യാത്ര എത്തിച്ചേരുന്നത് കുളു, മണാലി എന്നിവിടങ്ങളിൽ. സഞ്ചാരികളുടെ സ്വപ്നഭൂമികയായ മറ്റൊരു ഇടമാണ് കസോൾ. ക്യാംപിങ്, ട്രക്കിങ്, ഹൈക്കിങ് എന്നിവയ്ക്കെല്ലാം പറ്റിയ സ്ഥലം കൂടിയാണ് കസോൾ.
ഇങ്ങനെ ഇന്ത്യയുടെ നെറുകയിലേക്ക് രണ്ടാഴ്ച ചെലവഴിക്കാം, മീഡിയവൺ സമ്മർ ടീൻ പാക്കിങ്ങിൽ. മേയ് 17 മുതൽ 29 വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. മീഡിയവൺ സമ്മർ ടീൻ പാക്കിങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7591900633 എന്ന നമ്പറിൽ വിളിച്ചോ destinations.mediaoneonline.com എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം (പരിമിത സീറ്റുകൾ മാത്രം).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.