മിറക്ക്ൾ ഗാർഡൻ ഇന്ന് തുറക്കും
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ദുബൈ മിറക്ക്ൾ ഗാർഡൻ വേനൽ ഇടവേളക്ക് ശേഷം തിങ്കളാഴ്ച തുറക്കും. ഇവിടേക്കുള്ള ബസ് റൂട്ടും പുനരാരംഭിച്ചു. എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് 105ാം നമ്പർ ബസാണ് സർവീസ് നടത്തുന്നത്. പ്രവൃത്തി ദിനങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും അവധി ദിനങ്ങളിൽ 20 മിനിറ്റ് ഇടവേളയിലും ബസ് സർവീസ് നടത്തും. അഞ്ച് ദിർഹമാണ് നിരക്ക്.
ഗാർഡനിലേക്കുള്ള പ്രവേശന നിരക്കും അധികൃതർ പ്രഖ്യാപിച്ചു. മുതിർന്നവർക്ക് 75 ദിർഹമും മൂന്ന് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 60 ദിർഹമുമാണ് ഫീസ്. മൂന്ന് വയസിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. മുൻ സീസണിൽ ഇത് 55 ദിർഹമും 40 ദിർഹമുമായിരുന്നു. www.dubaimiraclegarden.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം.
നൂറിൽ പരം വർഗങ്ങളിൽപെട്ട പുഷ്പങ്ങൾ മിറക്കിൾ ഗാർഡനിലുണ്ട്. 72,000 ചതുരശ്ര അടി വിസ്ത്രതിയിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തിൽ 15 കോടി പൂക്കളുണ്ട്. എമിറേറ്റ്സ് എ 380 വിമാനത്തിന്റെ മാതൃകയിൽ പൂക്കൾകൊണ്ട് നിർമിച്ച കൂറ്റൻ വിമാനമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. മറ്റൊരു വശത്ത് പൂക്കൾ കൊണ്ട് വലിയ മല തന്നെ ഒരുക്കിയിരിക്കുന്നു. പൂക്കളും അരയന്നങ്ങളും വെള്ളവും നിറഞ്ഞ ലേക് പാർക്ക്, ഉയർന്നു പറക്കുന്ന സ്ത്രീയുടെ മാതൃകയിൽ നിർമിച്ച േഫ്ലാട്ടിങ് ലേഡി, പൂക്കളാൽ തീർത്ത കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയെല്ലാം മിറക്ക്ൾ ഗാർഡനിൽ കാണാം.
നൂതന സംവിധാനങ്ങളോടുകൂടിയ ജലസേചന സൗകര്യങ്ങൾ ഇവിടെയുണ്ട്. മലിനജലം ശുദ്ധീകരിച്ച് ഡ്രിപ് ഇറിഗേഷന് വഴി എല്ലാ മേഖലയിലേക്കും വെള്ളമെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.