Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമിഷൻ വൺ റുപ്പി...

മിഷൻ വൺ റുപ്പി...

text_fields
bookmark_border
Mission One Rupee
cancel
camera_alt

റെനീഷും നിജിനും സൈക്കിളിൽ യാത്രക്കിടെ

Listen to this Article

ലോകം കാണാനായി സൈക്കിൾ സവാരിക്കിറങ്ങിയവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഇത് ആരോരുമില്ലാത്തവർക്ക് വീടുവെക്കാനായി സൈക്കിൾ ചവിട്ടുന്ന യുവാക്കളുടെ കഥയാണ്. വയനാട് സ്വദേശികളായ റെനീഷും നിജിനും സൈക്കിളിൽ ഒരു യാത്ര പുറപ്പെട്ടു. രണ്ടു വർഷം കൊണ്ട് ഇന്ത്യ മുഴുവൻ സഞ്ചരിക്കണം. കാഴ്ചകൾ കാണാനാണെന്ന് വിചാരിച്ചെങ്കിൽ തെറ്റി.

പാവങ്ങൾക്ക് വീട് നിർമിച്ചുനൽകണമെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ യാത്ര ഇന്നിപ്പോൾ മൂന്നു ജില്ലകൾ താണ്ടി നാലു ലക്ഷം രൂപ കളകഷനിൽ എത്തിനിൽക്കുന്നു. സുൽത്താൻ ബത്തേരിയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് റെനീഷ്. ഭാര്യയും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബവുമൊത്ത് വാടകവീട്ടിൽ താമസിക്കുന്നു. നിജിനാകട്ടെ ബത്തേരിയിലെ സ്വകാര്യ സ്കൂളിൽ കായികാധ്യാപകൻ. ഇരുവർക്കും 32 വയസ്സ്.

ഫോൺ റീചാർജിങ്ങിൽ തുടങ്ങിയ സൗഹൃദം

ആകസ്മികമായി കണ്ടുമുട്ടി സൗഹൃദം തുടങ്ങിയവരാണ് റെനീഷും നിജിനും. എട്ടുവർഷം മുമ്പ് റെനീഷിന്റെ മൊബൈൽകടയിൽ ഫോൺ റീചാർജ് ചെയ്യാൻ വന്ന നിജിൻ പിന്നീട് അവിടെ സ്ഥിരം സന്ദർശകനായി. അവരുടെ സൗഹൃദവും വളർന്നു. ആദ്യമൊക്കെ ചെറിയ കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളായി തുടങ്ങി.

പിന്നീട് എങ്ങനെ വലിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം എന്ന ചിന്തയിൽനിന്നാണ് സൈക്കിൾസവാരി ധനസമാഹരണത്തിനൊരു വഴിയായി സ്വീകരിക്കാം എന്ന് ഇരുവരും തീരുമാനിക്കുന്നത്. സ്വന്തമായി വീടില്ലാത്തതിന്റെ വേദന അറിയാവുന്ന റെനീഷിന്, ആശ്രയമില്ലാത്തവർക്ക് വീടുകൾ നിർമിച്ചുനൽകണമെന്ന ആഗ്രഹമുണ്ടായിരുന്നു.

പലതുള്ളി പെരുവെള്ളം

കാണുന്ന ഓരോ വ്യക്തിയിൽനിന്നും ഒരു രൂപ സംഭാവന സ്വീകരിക്കുക. അങ്ങനെ 40 ലക്ഷം ആളുകളെ കാണുക. ചുരുങ്ങിയത് അഞ്ചു കുടുംബങ്ങൾക്ക് വീടുവെച്ചുനൽകാനുള്ള പണം സമാഹരിക്കാം- നന്മയിലേക്ക് സൈക്കിൾ ചവിട്ടുന്നതിനു മുമ്പ് ഇരുവരുടെയും പദ്ധതി ഇപ്രകാരമായിരുന്നു. എന്നാൽ, ഇവരുടെ പ്രതീക്ഷകളെ കവിഞ്ഞ് സഹൃദയർ കൈയയച്ച് സഹായിച്ചു. യാത്രോദ്ദേശ്യത്തെപ്പറ്റി അറിഞ്ഞ പലരും വാക്കുകൾകൊണ്ടും സംഭാവനകൊണ്ടും സവാരിയെ സമ്പന്നമാക്കി. മൂന്നു ജില്ലകൾ പിന്നിട്ടപ്പോഴേക്കും നാലു ലക്ഷം രൂപ സമാഹരിക്കാനായി.

വീട് വെക്കാനുള്ള 20 സെന്റ് സ്ഥലം ആറു ലക്ഷം രൂപക്കാണ് കിട്ടിയത്. പണം ഇതുവരെ മുഴുവൻ കൈമാറിയിട്ടില്ല. എങ്കിലും അവിടെ പണികൾ ആരംഭിച്ചു. ജെ.സി.ബി ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങളാണ് തുടങ്ങിയത്. വീട് കെട്ടാനുള്ള 40 ലക്ഷം കേരളത്തിൽനിന്നുതന്നെ കിട്ടുമെന്നുറപ്പുണ്ട്. എന്നാൽ, ഇവിടെ നിർത്താൻ ഉദ്ദേശിക്കുന്നില്ല. ഭാവി ഗുണഭോക്താക്കൾക്ക് ഉപജീവനമാർഗം കണ്ടെത്താനായുള്ള തുകകൂടി ശേഖരിക്കാൻ ഇന്ത്യയിലെ പ്രധാന നഗരങ്ങൾകൂടി സന്ദർശിച്ചിട്ടേ യാത്ര അവസാനിപ്പിക്കുകയുള്ളൂ.

ബന്ധങ്ങൾ സൂക്ഷിച്ച്... പുല്ലിൽ കിടന്നുറങ്ങി

ആറു മാസം മുമ്പ് വയനാട്ടിൽനിന്ന് മലയോര ഹൈവേ വഴി കാസർകോട്ടേക്കാണ് ആദ്യം തിരിച്ചത്. ഇപ്പോൾ കണ്ണൂർ ജില്ലയിലൂടെ പര്യടനം നടത്തുന്നു. ചെല്ലുന്ന ഓരോ പട്ടണത്തിൽനിന്നും ചുരുങ്ങിയത് അഞ്ചാളുകളുമായെങ്കിലും ബന്ധം സ്ഥാപിക്കാൻ കഴിയുന്നുണ്ട്. അവരാകട്ടെ ഇവരുടെ യാത്രാവിശേഷങ്ങൾ നിരന്തരം വിളിച്ചന്വേഷിക്കുന്നു.

ഹാളുകളിലോ ഒഴിഞ്ഞ ഇടങ്ങളിലോ എന്തിനേറെ പുല്ലിൽ വരെ കിടന്നുറങ്ങിയാണ് യാത്ര മുന്നേറുന്നത്. യാത്രാവിശേഷങ്ങൾ പങ്കുവെക്കാൻ 'മിഷൻ വൺ റുപ്പി' എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇവർ തുടങ്ങിയിട്ടുണ്ട്. അതിൽനിന്ന് ലഭിക്കുന്ന വരുമാനവും തങ്ങളുടെ ദൗത്യത്തിലേക്ക് മാറ്റിവെക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.

മലയാളി പൊളിയല്ലേ...

കുറഞ്ഞ നിരക്കിൽ സ്ഥലം നൽകിയ ഉടമ, രണ്ടു വർഷം മാറിനിൽക്കുമെന്നറിഞ്ഞിട്ടും പിന്തുണയുമായി കൂടെ നിന്ന കുടുംബം, യാത്രയിലുടനീളം സഹായഹസ്തങ്ങൾ നീട്ടിയ മുഖങ്ങൾ... നന്മ വറ്റിയ ലോകമെന്ന് നമ്മൾ ആകുലപ്പെടുമ്പോഴും പരസഹായവും പരജീവികളോടുള്ള കരുതലും നമ്മൾ മലയാളികളുടെ സംസ്കാരത്തിൽ ഇഴുകിച്ചേർന്നതാണെന്ന് തെളിയിക്കുന്നു ഇവരുടെ യാത്ര. ചിലർ തളർത്താനും പിന്തിരിപ്പിക്കാനും രംഗത്തുണ്ടായിരുന്നുവെന്ന കാര്യവും വിസ്മരിക്കാൻ സാധിക്കില്ല. അത്തരം നിഷേധസ്വരങ്ങളെ ഇവർ ഗൗരവത്തിലെടുക്കുന്നില്ല. മറ്റുചിലരാകട്ടെ, ഉദ്യമത്തെ പുകഴ്ത്തുക മാത്രം ചെയ്ത് കീശ സംരക്ഷിച്ചു.

യൂട്യൂബ് ചാനൽ വഴി സൈക്കിൾയാത്രയെപ്പറ്റി അറിഞ്ഞ കണ്ണൂരിൽനിന്നുള്ള നാലാം ക്ലാസ് വിദ്യാർഥി സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയിരുന്ന തന്റെ കാശിക്കുഞ്ചിയിലെ മുഴുവൻ പണവും ഇവർക്ക് സമ്മാനിച്ചത് യാത്രയിലെ മറക്കാനാകാത്ത അനുഭവമായി. യാത്രക്കിടെ കണ്ടുമുട്ടിയ നിരവധി അമ്മമാർ യാത്രോദ്ദേശ്യം സഫലമാകട്ടെ എന്നാശംസിച്ച് അനുഗ്രഹം ചൊരിഞ്ഞു. ഒരപ്പൂപ്പൻ ഇരുവരെയും കെട്ടിപ്പിടിച്ച് പറഞ്ഞത് മലയാളികളെല്ലാം ഒരേ സ്വരത്തിൽ പറയും. ഒന്നും പറയാനില്ല മക്കളേ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mission One Rupee
News Summary - Mission One Rupee
Next Story