മനോഹര കാഴ്ചയൊരുക്കി മൂച്ചികുണ്ട്
text_fieldsഅലനല്ലൂർ: അതിമനോഹര കാഴ്ചയൊരുക്കി എടത്തനാട്ടുകര കപ്പിയിലെ മൂച്ചികുണ്ട് വെള്ളച്ചാട്ടം. നിരവധി പേരാണ് വേനലിലും വർഷക്കാലത്തും കുളിക്കാനും കാഴ്ച ആസ്വദിക്കാനും ഇവിടെ എത്തുന്നത്. വേനലിലാണ് ദൂരെ പ്രദേശങ്ങളിൽനിന്ന് കൂടുതൽ പേർ എത്തുന്നത്. നല്ല തെളിഞ്ഞ ശുദ്ധമായ തണുത്ത വെള്ളത്തിൽ കുളിക്കാൻ സഞ്ചാരികൾ മത്സരിക്കുകയാണ്. തെളിനീര് കാണുമ്പോൾ ആഴമില്ലെന്ന് തോന്നുമെങ്കിലും ഇറങ്ങിയാലാണ് ആഴം മനസ്സിലാവുക.
ഉപ്പുകുളം മലയോര പ്രദേശത്തെ നിരവധി ചോലകളിൽ നിന്നുള്ള വെള്ളം പല ഭാഗങ്ങളിൽനിന്ന് ഒരുമിച്ചാണ് കപ്പിയിലെത്തി തോടായി മാറുന്നത്. പുളിയുന്തോട് എന്നും ഇത് അറിയപ്പെടുന്നു. കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ തെളിഞ്ഞും ഒളിഞ്ഞും ഒഴുകുന്ന വെള്ളം മനം കവരുകയാണ്. എടത്തനാട്ടുകര കോട്ടപ്പള്ളയിൽനിന്ന് പിലാച്ചോല വഴി ചൂളിയിലൂടെയും കരുവാരകുണ്ടിൽനിന്ന് പൊൻപാറ വഴി ചൂളിയിലൂടെയും വാഹനത്തിൽ കപ്പിയിലേക്ക് വരാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.