ചെക്ക്-ഇൻ ബാഗേജ് ഇല്ലെങ്കിൽ കൂടുതൽ നിരക്കിളവ്; പുതിയ മാർഗനിർദേശവുമായി ഡി.ജി.സി.എ
text_fieldsകോവിഡ് ഏറെ ബാധിച്ച മേഖലകളിലൊന്നാണ് വിമാന സർവിസുകൾ. തങ്ങൾക്ക് വന്ന നഷ്ടം നികത്താൻ നിരക്കുകളിൽ വർധന വരുത്തിയാണ് വിമാന കമ്പനികൾ ഇതിനെ മറികടക്കുന്നത്. എന്നാൽ, ഇത് ഇരുട്ടടിയായത് യാത്രക്കാർക്കാണ്, പ്രത്യേകിച്ച് ആഭ്യന്തര യാത്രക്കാരെ. ഇതിന് പരിഹാരമായി പുതിയ മാർഗനിർദേശം കൊണ്ടുവന്നിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഡി.ജി.സി.എയുടെ പുതിയ മാർഗനിർദേശം അനുസരിച്ച് ചെക്ക്-ഇൻ ബാഗേജില്ലാത്ത യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
നിലവിൽ ബാഗേജുകളോ ക്യാബിൻ ബാഗേജുകളോ ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ ആഭ്യന്തര വിമാന കമ്പനികൾക്ക് അനുവാദമുണ്ട്. ഒരു യാത്രക്കാരന് ഏഴ് കിലോഗ്രാം വരെ ക്യാബിൻ ബാഗേജും 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും വഹിക്കാൻ കഴിയും. ഇതിൽ കൂടുതൽ കൊണ്ടുപോകാൻ അധികതുക ഈടാക്കും.
എന്നാൽ, പുതിയ നിർദേശപ്രകാരം ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞവിലക്ക് ടിക്കറ്റ് നൽകണമെന്നാണ്. ഇത്തരത്തിൽ യാത്ര പോകുന്നവർ തങ്ങൾ കൊണ്ടുപോകുന്ന ബാഗേജിന്‍റെ ഭാരം ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ രേഖപ്പെടുത്തണം.
അതേസമയം, കുറഞ്ഞനിരക്കിൽ ടിക്കറ്റെടുത്ത് കൂടുതൽ ബാഗേജുമായി വരുന്നവർക്ക് ഇൗടാക്കുന്ന നിരക്കിനെ സംബന്ധിച്ച് ഇവർക്ക് മുൻകൂട്ടി വിവരം നൽകണം. ഇങ്ങനെ ഈടാക്കുന്ന തുക ന്യാമായിരിക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഈ വിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തുകയും വേണമെന്ന് ഡി.ജി.സി.എയുടെ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.