മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികൾ
text_fieldsമൂന്നാർ: അവധി ദിവസങ്ങളെത്തിയതോടെ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. ശനി, ഞായർ ദിവസങ്ങളിൽ നിരവധി സന്ദർശകരാണ് എത്തിയത്.
വൈദ്യുതി ബോർഡിന് കീഴിലെ മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, എക്കോ പോയൻറ് എന്നിവിടങ്ങളിൽ രണ്ടുദിവസമായി കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. വനംവകുപ്പിെൻറ നിയന്ത്രണത്തിലെ രാജമല, പുഷ്പോദ്യാനം എന്നിവിടങ്ങളിലും സഞ്ചാരികൾ വർധിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സന്ദർശകർ കുറവാണെങ്കിലും മറ്റ് ജില്ലകളിൽനിന്ന് കൂടുതൽപേർ എത്തിത്തുടങ്ങി.
വൈദ്യുതി ബോർഡിന് മൂന്നാറിൽനിന്ന് ശനിയാഴ്ച മാത്രം 80,000 രൂപ വരുമാനം ലഭിച്ചു. ഞായറാഴ്ച കൂടുതൽപേർ എത്തിയതോടെ ഒന്നര ലക്ഷത്തോളം രൂപ വരുമാനമുണ്ടായി. മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, എക്കോ പോയൻറ് എന്നിവിടങ്ങളിൽനിന്നാണ് ഈ വരുമാനം. കോവിഡ് കാലത്തിന് മുമ്പ് പ്രതിദിനം മൂന്നുലക്ഷം രൂപ ലഭിച്ചിരുന്നു.
എല്ലാവരെയും ബോട്ടിങ്ങിന് അനുവദിക്കുന്നില്ല. രാജമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി അറൂന്നൂറോളം പേരാണ് സന്ദർശിച്ചത്. എന്നാൽ, ഞായറാഴ്ച ആയിരത്തോളം പേരാണ് വരയാടുകളെ കാണാനെത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓണക്കാലത്ത് വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.