Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകാഴ്ചകളുടെ മാസ്മരികത...

കാഴ്ചകളുടെ മാസ്മരികത ഉള്ളിലൊളിപ്പിച്ച്​ കാൽവരിമൗണ്ട്

text_fields
bookmark_border
കാഴ്ചകളുടെ മാസ്മരികത ഉള്ളിലൊളിപ്പിച്ച്​ കാൽവരിമൗണ്ട്
cancel
camera_alt

കാ​ൽ​വ​രി മൗ​ണ്ടി​ൽ ഞാ​യ​റാ​ഴ്ച എ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്

ഇ​ടു​ക്കി: ഒ​രി​ക്ക​ൽ ക​ണ്ടാ​ൽ വീ​ണ്ടും വീ​ണ്ടും ആ​ക​ർ​ഷി​ക്കു​ന്ന മാ​സ്മ​രി​ക​ത​യാ​ണ്​ കാ​ൽ​വ​രി​മൗ​ണ്ടി​ന്‍റെ പ്ര​ത്യേ​ക​ത. എ​ല്ലാ കാ​ല​ത്തും ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്താ​തെ​യാ​ണ്​ കാ​ൽ​വ​രി​മൗ​ണ്ട്​ മ​ട​ക്കി അ​യ​ക്കു​ന്ന​ത്. മ​ണ്‍സൂ​ണ്‍ കാ​ല​ത്ത് ക​ല്യാ​ണ​ത്ത​ണ്ടി​ലെ കു​ന്നി​ൻ ച​രി​വു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന കോ​ട​മ​ഞ്ഞി​നും ആ​രാ​ധ​ക​ര്‍ നി​ര​വ​ധി. വേ​ന​ല്‍ക്കാ​ല​ത്ത് ക​ന​ത്ത ചൂ​ടി​നെ​പ്പോ​ലും അ​ക​റ്റി​നി​ര്‍ത്താ​ന്‍ ഇ​വി​ടു​ത്തെ കാ​റ്റി​നു ക​ഴി​യും.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളെ ചു​റ്റി​പ്പി​ണ​ഞ്ഞു​കി​ട​ക്കു​ന്ന ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്റെ വി​ദൂ​ര​ക്കാ​ഴ്ച​ക​ള്‍ മ​നോ​ഹ​ര​മാ​യി ഇ​വി​ടെ നി​ന്ന്​ കാ​ണാം. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ദ്വീ​പു​ക​ളാ​ണ് ജ​ലാ​ശ​യ​ത്തി​ല്‍ ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് താ​ഴു​മ്പോ​ള്‍ ദ്വീ​പു​ക​ള്‍ വ​ലു​താ​കു​ക​യും പു​തി​യ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. എ​ന്നാ​ല്‍, മ​ഴ​ക്കാ​ല​ത്ത് അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന​തോ​ടെ വീ​ണ്ടും പ​ഴ​യ സ്ഥി​തി​യി​ലാ​കും.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം 500ല്‍പ​രം സ​ന്ദ​ര്‍ശ​ക​രാ​ണ് ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. ഓ​ണ​ക്കാ​ലം വ​ര​വാ​യ​തോ​ടെ കൂ​ടു​ത​ൽ പേ​ർ ഇ​ടു​ക്കി​യു​ടെ കാ​ഴ്ച​ക​ൾ കാ​ണാ​ൻ എ​ത്തി​ത്തു​ട​ങ്ങി. മാ​ര്‍ച്ച്, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ സ​ന്ദ​ര്‍ശ​ക​ര്‍ കു​റ​വു​ള്ളൂ. ഓ​ണ​ക്കാ​ല​ത്തും ഡി​സം​ബ​റി​ലും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 3000 ക​ട​ക്കും. വ​ട​ക്കേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും കൂ​ടു​ത​ലാ​യി എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ ഇ​ടു​ക്കി ടൂ​റി​സം സ​ര്‍ക്യൂ​ട്ടി​ലെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ കാ​ല്‍വ​രി​മൗ​ണ്ടി​ലെ​ത്താ​തെ മ​ട​ങ്ങാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiMount Calvary
News Summary - Mount Calvary by taking in the magic of the sights
Next Story