മുണ്ടക്കയത്ത് സഞ്ചാരികൾ എത്തുമോ? നാട് കാത്തിരിപ്പിൽ
text_fieldsമുണ്ടക്കയം: മുണ്ടക്കയത്ത് മണിമലയാറിെൻറ തീരത്ത് വിഭാവനം ചെയ്ത വിനോദ സഞ്ചാര പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുന്നു.
നഗരത്തിെൻറ മുഖഛായ മാറ്റി മണിമലയാറിെൻറ തീരത്തുകൂടി ബൈപാസ് പൂർത്തിയായതിനു പിന്നാലെയാണ് വിനോദ സഞ്ചാര പദ്ധതിയും ചർച്ചകളിൽ ഇടംപിടിച്ചത്. എന്നാൽ, തുടർ നടപടികളുണ്ടായില്ല. ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടായിട്ടും പദ്ധതി കടലാസിൽ തുടരുന്നതിൽ പ്രതിഷേധവും ഉയർന്നിരുന്നു. മണിമലയാറിെൻറ തീരത്ത് വിനോദ സഞ്ചാര പദ്ധതിയെത്തിയാൽ നഗരത്തിന് വലിയ ഉണർവാകും.
കഴിഞ്ഞദിവസം പഞ്ചായത്തിെൻറ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് എം.എൽ.എ നിർദേശം നൽകി.
തേക്കടി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളം കൂടിയായി ഇത് മാറും. പൈങ്ങണയിൽ നിന്നും ബൈപാസ് റോഡിലൂടെ വിനോദ സഞ്ചാര വാഹനങ്ങൾ എത്താൻ തുടങ്ങിയാൽ ഇവിടെ നിന്നും മുളങ്കയം റോഡ് വഴി ദേശീയ പാതയിൽ പ്രവേശിക്കാം. ഇതോടെ ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കും പരിഹാരമാകും.
നിലവിൽ സമീപത്തെ പെരുവന്താനം പഞ്ചായത്തിൽ മണിക്കല്ലിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആറ്റിൽ തടയണ നിർമിച്ച് വിനോദ സഞ്ചാര പദ്ധതി ആരംഭിച്ചിരുന്നു. ഈ മാതൃക മുണ്ടക്കയത്തും സ്വീകരിക്കാനാണ് ആലോചന. മണിമലയാറിെൻറ കരയിലൂടെ കടന്നു പോകുന്ന ബൈപാസ് റോഡിൽ കോസ്വേ പാലം മുതൽ ചാച്ചികവല റോഡ് സംഗമിക്കുന്ന പ്രദേശം വരെ ദൃശ്യ മനോഹരമാണ്. സായാഹ്നത്തിൽ ഇവിടേക്ക് നിരവധിപേർ എത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ പേർ എത്തും. ആദ്യഘട്ടമായി
ജലാശയത്തിൽ ബോട്ടിങ് ആരംഭിക്കാനാണ് ശ്രമം. ഇതോടൊപ്പം സഞ്ചാരികൾക്ക് ഇരിപ്പിടങ്ങളും വിശ്രമ കേന്ദ്രങ്ങളും നിർമിക്കും. ബൈപാസിെൻറ നടപ്പാതകളാണ് ഇപ്പോൾ എത്തുന്ന ആളുകളുടെ ഇരിപ്പിടം. ബോട്ടിങ് ആരംഭിക്കണമെങ്കിൽ നിലവിലുള്ള ചെക്ക് ഡാമിെൻറ ഉയരം കൂട്ടണം. ഒപ്പം ആറിെൻറ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമിക്കണം. ഈ കാര്യങ്ങൾ ഉൾപ്പെടുത്തി മേജർ ഇറിഗേഷൻ വകുപ്പിന് കത്ത് നൽകാനും പഞ്ചായത്ത് തലത്തിൽ തീരുമാനമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.