ഓഹരികൾ വിൽക്കും മുമ്പ് പേരുമാറ്റി; ഗോ എയർ പറക്കുക ഇനി പുതിയ നാമത്തിൽ
text_fieldsവാഡിയ ഗ്രൂപ്പിെൻറ പിന്തുണയുള്ള വിമാനക്കമ്പനി ഗോ എയറിനെ 'ഗോ ഫസ്റ്റ്' എന്ന് പുനർനാമകരണം ചെയ്തു. 3,600 കോടി രൂപയുടെ ഒാഹരികൾ ആദ്യമായി പൊതുജനങ്ങൾക്ക് വിൽക്കാൻ ഉദ്ദേശിച്ചതിന് പിന്നാലെയാണ് പേര് മാറ്റിയത്. 3600 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (െഎ.പി.ഒ) കമ്പനി ഫയൽ ചെയ്തിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ ആഘാതം പരിഹരിക്കാനും വിപുലീകരണ പദ്ധതികൾക്കായി ധനസമാഹരണവും ലക്ഷ്യമിട്ടാണ് കമ്പനി ഒാഹരികൾ വിൽക്കുന്നത്. വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സമയത്താണ് റീബ്രാൻഡിംഗ് വരുന്നെതന്നും മറ്റൊരു പ്രത്യേകതയാണ്.
സ്‌പൈസ് ജെറ്റിനും ഇൻഡിഗോക്കും ശേഷം ഒാഹരി നിക്ഷേപ വിനിമയ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ വിമാനകമ്പനിയാണ് ഗോ ഫസ്റ്റ്. 2005ൽ ആരംഭിച്ച ഗോ എയർ നിലവിൽ രാജ്യത്തെ 9.5 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കുന്നു. ഈ വർഷം അവസാനത്തോടെയാണ് ഗോ ഫസ്റ്റ് ഐ.പി.ഒ പ്രക്രിയ പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
'കാലം അസാധാരണമായി തുടരുകയാണ്. ഗോ ഫസ്റ്റ് മുന്നിലുള്ള അവസരങ്ങളാണ് കാണുന്നത്. ഈ റീബ്രാൻഡിംഗ് നാളത്തെ വിജയത്തിലേക്കുള്ള ഞങ്ങളുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. പേരുപോലെ എവിടെയും ആദ്യെമത്താൻ ഞങ്ങൾക്ക് കഴിയും' ^ഗോ ഫസ്റ്റ് സി.ഇ.ഒ കൗശിക് കോഹ്ന പറഞ്ഞു. കഴിഞ്ഞ 15 മാസമായി ദുഷ്കരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാലും പ്രശ്നങ്ങളില്ലാതെ അതിനെ മറികടക്കാൻ സാധിച്ചിട്ടുണ്ടെന്നും കോഹ്ന കൂട്ടിച്ചേർത്തു.
'ഇന്ത്യയിലെ എയർലൈൻ മാർക്കറ്റ് അതിവേഗം വികസിക്കുകയാണ്. ഇന്ത്യൻ ഉപഭോക്താക്കൾ അങ്ങേയറ്റം മൂല്യബോധമുള്ളവരാണ്. അതോടൊപ്പം ആവശ്യക്കാരുടെ എണ്ണവും കൂടുന്നു. കുറഞ്ഞ നിരക്ക്, കൂടുതൽ സൗകര്യം, ശുചിത്വം, കൃത്യസമയം പാലിക്കൽ എന്നിവയാണ് ഗോ ഫസ്റ്റിെൻറ അടിസ്ഥാനം' ^എയർലൈൻ വൈസ് ചെയർമാൻ ബെൻ ബൽഡാൻസ പറഞ്ഞു.
മേയ് അവസാനത്തോടെ ഭൂരിഭാഗം ജീവനക്കാർക്കും കോവിഡ് വാക്സിൻ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളുമായി സഹകരിച്ചാണ് വാക്സിനേഷൻ പ്രാവർത്തികമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.