പായ്വഞ്ചിയിൽ എൻ.സി.സി കാഡറ്റുകളുടെ സാഹസികയാത്ര
text_fieldsകേരള - ലക്ഷദ്വീപ് നേവൽ വിങ് എൻ.സി.സി കാഡറ്റുകളുടെ പായ്വഞ്ചിയിലെ പര്യവേഷണം
കൊല്ലം അഷ്ടമുടി കായലിൽനിന്ന് ആരംഭിച്ചപ്പോൾ
കൊല്ലം: അഷ്ടമുടിക്കായലിലും കല്ലടയാറിലുമായി സാഹസിക പായ്വഞ്ചി പര്യവേഷണത്തിന് തുടക്കമിട്ട് യുവ എൻ.സി.സി കാഡറ്റുകൾ. കേരള -ലക്ഷദ്വീപ് നേവൽവിങ് എൻ.സി.സി കാഡറ്റുകളാണ് എട്ട് ദിവസം നീളുന്ന പായ്വഞ്ചി യാത്ര നടത്തുന്നത്. എൻ.സി.സി കൊല്ലം ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ മനോജ് നായർ തേവള്ളി എൻ.സി.സി ജെട്ടിയിൽ യാത്ര ഉദ്ഘാടനം ചെയ്തു.
രണ്ട് പായ്വഞ്ചികളിലായി കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 65 എൻ.സി.സി അംഗങ്ങളാണ് പര്യവേഷണത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെയും ലക്ഷദ്വീപിലെയും സ്കൂൾ, കോളജ് വിദ്യാർഥികളാണിവർ. മണ്ണടിയിലേക്ക് ആദ്യം യാത്ര ചെയ്യുന്ന സംഘം തുടർന്ന് തേവള്ളിയിലേക്ക് തിരികെവരുന്ന രീതിയിലാണ് ക്രമീകരണം. ഊഴമനുസരിച്ച് 65 കാഡറ്റുകളും യാത്രയുടെ ഭാഗമാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.