അറബിക്കടലിന്റെ വശ്യമനോഹാരിത പകരാൻ നെഫർറ്റിറ്റി വീണ്ടുമെത്തുന്നു
text_fieldsകൊച്ചി: അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാൻ നെഫർറ്റിറ്റി ആഡംബര കപ്പൽ ഇടവേളക്ക് ശേഷം സർവീസ് പുനരാരംഭിക്കുന്നു. ഡ്രൈ ഡോക്ക് റിപ്പയർ വർക്കുകൾക്കായി ഗോവയിൽ ആയിരുന്ന കപ്പലിന്റെ ആദ്യ ട്രിപ് ഈമാസം 13 മുതൽ കൊച്ചിയിൽനിന്ന് ആരംഭിക്കാൻ നടപടി സ്വീകരിച്ച് വരികയാണ്.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് കോർപറേഷൻ ഉടമസ്ഥതയിലുള്ള കപ്പൽ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂർ ദൈർഘ്യത്തിൽ ആഹാരവും വിനോദവും ഉൾപ്പെടെ യാത്രയാണ് സഞ്ചാരികൾക്ക് ഒരുക്കുന്നത്. ഒരു മാസത്തെ ട്രിപ്പുകൾ മുൻകൂർ ബുക്കിങ് ചെയ്യാം. ചുരുങ്ങിയ ചെലവിൽ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള അവസരമാണ് കെ.എസ്.ഐ.എൻസി ഒരുക്കുന്നത്.
48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. 200 പേർക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാൾ, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, ത്രീ ഡി തീയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡക്ക് തുടങ്ങിയ ആകർഷക സൗകര്യങ്ങൾ കപ്പലിലുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. വിവരങ്ങൾക്ക്: 9744601234/9846211144.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.