Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇന്നുമുതൽ...

ഇന്നുമുതൽ ട്രെയിനു​കളുടെ സമയത്തിൽ മാറ്റം: ശ്രദ്ധിച്ചില്ലേൽ പണിപാളും

text_fields
bookmark_border
ഇന്നുമുതൽ ട്രെയിനു​കളുടെ സമയത്തിൽ മാറ്റം: ശ്രദ്ധിച്ചില്ലേൽ പണിപാളും
cancel

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയിൽ ട്രെയിനുകളുടെയും നമ്പറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്ച) പ്രാബല്യത്തിൽ വരും. വഞ്ചിനാട്‌, വേണാട്‌ എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്‌. നിരവധി ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിൽ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാൾ നേരത്തെയും മറ്റുചിലത് വൈകിയുമാണ് പുറപ്പെടുക.

● പുനലൂർ-നാഗർകോവിൽ അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെ നമ്പർ മാറ്റി. 56705 ആണ്‌ പുതിയ നമ്പർ. പകൽ 11.35ന്‌ പകരം 11.40 നായിരിക്കും ട്രെയിൻ പുറപ്പെടുക

● എറണാകുളം ജങ്‌ഷൻ-കൊല്ലം അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെയും പുതിയ നമ്പർ 66304 (പഴയ നമ്പർ 06769). കൊല്ലത്ത്‌ അഞ്ചുമിനിറ്റ്‌ നേരത്തെ ട്രെയിൻ എത്തും. പുതിയ സമയം വൈകീട്ട്‌ 5.15

● നാഗർകോവിൽ -കൊച്ചുവേളി അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെ പുതിയ നമ്പർ. 56305. ട്രെയിൻ നാഗർകോവിൽനിന്ന്‌ രാവിലെ 8.10ന്‌ (പഴയ സമയം 8.05) പുറപ്പെട്ട്‌ കൊച്ചുവേളിയിൽ 10.40 (പഴയ സമയം 1-0.25) നായിരിക്കും എത്തുക.

● കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചറിന്റെ പുതിയ നമ്പർ 56310. പകൽ 1.40 ന്‌ പകരം ട്രെയിൻ കൊച്ചുവേളിയിൽനിന്ന്‌ 1.25 ന്‌ പുറപ്പെടും

● കൊല്ലം- ചെന്നൈ എഗ്‌മൂർ അനന്തപുരി എക്‌സ്‌പ്രസ്‌ (20635) കൊല്ലത്തുനിന്ന്‌ പകൽ 2.40 ന്‌ പകരം 2.55 നായിരിക്കും പുറപ്പെടുക

● ജാംനഗർ-തിരുനെൽവേലി എക്‌സ്‌പ്രസ്‌( 19578) തിരുനെൽവേലിയിൽനിന്ന്‌ രാത്രി 10.22 ന്‌ പകരം 10.05 ന്‌ പുറപ്പെടും

● ജാംനഗർ-തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസ്‌(19578) തിരുനെൽവേലിയിൽനിന്ന്‌ വൈകീട്ട്‌ 6.30ന്‌ പകരം 6.20ന്‌ പുറപ്പെടും

● എറണാകുളം ജങ്‌ഷൻ-ബിലാസ്‌പുർ പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ്‌( 22816) എറണാകുളത്തുനിന്ന്‌ രാവിലെ 8.30ന്‌ പകരം 8.40 നായിരിക്കും പുറപ്പെടുക

● എറണാകുളം ജങ്‌ഷൻ-കൊല്ലം മെമുവിന്റെ പുതിയ നമ്പർ 66307. എറണാകുളത്തുനിന്ന്‌ രാവിലെ 6.05 ന്‌ പകരം 6.10 നായിരിക്കും പുറപ്പെടുക. കൊല്ലത്ത്‌ പത്തിന്‌ പകരം 9.50 നെത്തും

● എസ്‌.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത്‌ ദ്വൈവാര എക്‌സ്‌പ്രസ്‌ (16320) രാവിലെ 9.55 ന്‌ പകരം 10 നായിരിക്കും

● തിരുവനന്തപുരം സെൻട്രൽ -ഷൊർണൂർ ജങ്‌ഷൻ വേണാട്‌ എക്‌സ്‌പ്രസ്‌ (16302) രാവിലെ 5.25ന്‌ പകരം 5.20 ന്‌ പുറപ്പെടും

● തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ഏറനാട്‌ എക്‌സ്‌പ്രസ്‌(16606) തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ രാവിലെ 3.35 ന്‌ പകരം 3.40 നായിരിക്കും പുറപ്പെടുക

● പോർബന്ദർ-തിരുവനന്തപുരം നോർത്ത്‌ പ്രതിവാര എക്‌സ്‌പ്രസ്‌ (20910) പകൽ മൂന്നിന്‌ പകരം 2.50 നെത്തും

● എറണാകുളം ജങ്‌ഷൻ-തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട്‌ എക്സ്‌പ്രസ്‌(16303) രാവിലെ 5.05 ന്‌ പകരം 5.10 നായിരിക്കും പുറപ്പെടുക

തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിന് അധിക സ്ലീപ്പർ കോച്ച്

പാലക്കാട്: തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിന് ഒരു അധിക സ്ലീപ്പർ കോച്ച് അനുവദിച്ചു. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16347) ജനുവരി രണ്ട് മുതൽ അഞ്ച് വരെയും മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് (16348) ജനുവരി മൂന്ന് മുതൽ ആറ് വരെയുമാണ് അധിക സ്ലീപ്പർ കോച്ച് അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train timetrain timetable
News Summary - new train timetable from January 1
Next Story