നീലഗിരി പൈതൃക ട്രെയിൻ സർവിസ് നിർത്തിവെച്ചു
text_fieldsചെന്നൈ: കനത്ത മഴയിൽ മണ്ണിടിച്ചിലും വൃക്ഷങ്ങൾ കടപുഴകുന്നതും പതിവായതോടെ നീലഗിരി പൈതൃക ട്രെയിൻ സർവിസ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി സേലം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാവിലെ 7.10ന് മേട്ടുപ്പാളയത്തുനിന്ന് കൂനൂരിലേക്ക് ട്രെയിൻ പുറപ്പെെട്ടങ്കിലും അഡർലി റെയിൽവേ സ്റ്റേഷനു സമീപം റെയിൽപാളത്തിലേക്ക് ഭീമൻ പാറകൾ ഉരുണ്ടുവീണ് കിടക്കുന്നതുകണ്ട് എൻജിൻ ഡ്രൈവർ നിർത്തിയിടുകയായിരുന്നു. പിന്നീട് വിവരം മേലധികാരികളെ അറിയിച്ചു.
ട്രെയിനിലുണ്ടായിരുന്ന 180ഒാളം യാത്രക്കാരെ ബസുകളിലും മറ്റുമായി ഉൗട്ടിയിലേക്ക് കയറ്റിവിടുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് ട്രെയിൻ സർവിസ് മുടങ്ങുന്നത്.
നീലഗിരി മലനിരകളിൽ മഴ തുടരുന്നതിനാൽ ഒക്ടോബർ 24 മുതൽ മേട്ടുപ്പാളയം-കൂനൂർ ട്രെയിൻ സർവിസ് റദ്ദാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.