നീലഗിരി, കൊടൈക്കനാൽ, ഏർക്കാട് എന്നിവിടങ്ങളിലേക്ക് നാളെ മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല
text_fieldsഗൂഡല്ലൂർ: ഏപ്രിൽ 20 (ചൊവ്വ) മുതൽ നീലഗിരി, കൊടൈക്കനാൽ, ഏർക്കാട് എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് തമിഴ്നാട് സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചു.
അന്യസംസ്ഥാന സഞ്ചാരികൾക്ക് മാത്രമല്ല സ്വദേശികളായ വിനോദസഞ്ചാരികളെയും അനുവദിക്കുന്നതല്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസംവരെ ഇ -പാസ് അനുവദിച്ച് വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നു.
അതേസമയം വിനോദമല്ലാത്ത മറ്റ് അടിയന്തര കാര്യങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്‍റെ അനുവാദം ലഭിച്ചശേഷം (ഇ-പാസ്) ജില്ലയിലേക്ക് വരാവുന്നതാണ്. ഇനി ഞായറാഴ്ചകളിൽ പൂർണ്ണ ലോക്ഡൗണൺ ആയിരിക്കും. ചൊവ്വ മുതൽ എല്ലാ ദിവസവും രാത്രി 10 മണി മുതൽ പുലർച്ചെ നാലു മണി വരെ കർഫ്യൂ ആയിരിക്കും. സംസ്ഥാനത്തെ കടലോര പ്രദേശങ്ങളിലെ ബീച്ചുകളിലേക്കും മറ്റും പ്രവേശനം അനുവദിക്കുന്നതല്ല. മ്യൂസിയം, മാളുകൾ, ഗാർഡൻ, മൃഗശാല തുടങ്ങിയവിടങ്ങളിലേക്ക് ആർക്കും പ്രവേശനമില്ല.
ലോക്ഡൗൺ ഉള്ള ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും ചരക്കുനീക്കം ആംബുലൻസ് മറ്റ് അത്യാവശ്യ സർവീസുകൾ അനുവദിക്കുന്നതാണ്. ലോക്ഡൗൺ അല്ലാത്ത ദിവസങ്ങളിൽ രാവിലെ ആറുമണി മുതൽ രാത്രി 9:00 വരെ എല്ലാ ഹോട്ടൽ, ബേക്കറി ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാം.
ലോക്ഡൗൺ സമയങ്ങളിൽ രാവിലെ ആറു മണി മുതൽ 10 മണിവരെയും പിന്നീട് ഉച്ചക് 12 മണി മുതൽ മൂന്ന് മണി വരെയും വൈകിട്ട് ആറ് മുതൽ രാത്രി ഒമ്പത് വരെയും കടകൾ പ്രവർത്തിക്കാമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.