ഇ-പാസ് വേണ്ട, നിയന്ത്രണങ്ങൾ ലളിതമാക്കി; ഊട്ടിയുടെ കുളിര് തേടി സഞ്ചാരികൾ ഒഴുകുന്നു
text_fieldsഗൂഡല്ലൂർ: എട്ട് മാസങ്ങൾക്കുശേഷം തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ ലളിതമാക്കിയതോടെ ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കൂടി. നേരത്തെ ഇ - പാസ്മൂലം ഒരു ദിവസം 200 വിനോദ സഞ്ചാരികൾക്ക് മാത്രമേ സന്ദർശനാനുമതി നൽകിയിരുന്നുള്ളൂ. ഇത് റദ്ദാക്കി ഇപ്പോൾ http://eregister.tnega.org എന്ന വെബിൽ കയറി രജിസ്റ്റർ ചെയ്താൽ മാത്രം മതി.
അപേക്ഷകെൻറ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നൽകിയാൽ വെബ്സൈറ്റിൽ മറ്റ് വിവരങ്ങൾ രേഖപ്പെടുത്താം. യാത്ര ഉദ്ദേശമാണ് ആദ്യം നൽകേണ്ടത്. വിനോദം, വിവഹം തുടങ്ങിയ വിഭാഗങ്ങളുണ്ട്. ടൂറിസ്റ്റ് ആണങ്കിൽ നീലഗിരി മാത്രമാണോ അതോ കൊടൈക്കനാൽ, ഏർക്കാട് എന്നിവ സഞ്ചരിക്കുന്നുണ്ടോ എന്ന് രേഖപ്പെടുത്താം. വാഹനം, എത്ര പേര്, അപേക്ഷകെൻറ പേര് എന്നിവയും രേഖപ്പെടുത്തണം. തിരിച്ചറിയൽ രേഖയും കൈവശം വെക്കണം. ഇതിെൻറ വിവരങ്ങളും വെബ്സൈറ്റിൽ നൽകേണ്ടതുണ്ട്.
ബസ്, വാൻ, സുമോ, കാർ, ബൈക്ക് എന്നിവ ഏതാണന്നും വ്യക്തമാക്കണം. ഗ്രൂപ്പ് ടൂർ ആണങ്കിൽ ഒരു ബസിൽ ൈഡ്രവറടക്കം 30 പേരിൽ കൂടാൻ പാടില്ല. കൂടുതൽ ആളുെണ്ടങ്കിൽ വാഹനം കൂട്ടാം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം യാത്ര. മാസ്ക് ധരിക്കാതെ നടന്നാൽ 500 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. അതേസമയം, സഞ്ചാരികൾക്ക് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിൽ നിലവിൽ നിബന്ധനകളില്ല. തമിഴ്നാട്ടിലേക്ക് വരുന്നവർക്ക് ക്വാറൻറീനും ആവശ്യമില്ല. തിരിച്ച് കേരളത്തിലേക്ക് പ്രവേശിച്ചാലും ക്വാറൻറീൻ നിർബന്ധമില്ല.
അതേസമയം, നീലഗിരിയിലെ പ്രധാന കേന്ദ്രങ്ങൾ മാത്രമാണ് സന്ദർശിക്കാൻ കഴിയൂ. ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട്ഹൗസ്, കൂനൂർ സിംസ്പാർക്ക് എന്നിവിടങ്ങൾ കാണാൻ നിയന്ത്രണമില്ല. മഞ്ഞുകാലം തുടങ്ങിയതിനാൽ രാവിലെയും രാത്രിയും തണുപ്പ് കൂടുതലുണ്ട്.
കഴിഞ്ഞ ദിവസം ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട്ഹൗസ് എന്നിവിടങ്ങളിൽ ടൂറിസ്റ്റുകളുടെ സാന്നിധ്യം കൂടിയിരുന്നു. എട്ട് മാസങ്ങൾക്കുശേഷമാണ് സഞ്ചാരികളുടെ വരവ്കൂടുന്നത്.
ഈ പാസ് റദ്ദാക്കി വെബിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതിയെന്ന് സർക്കാർ അറിയിച്ചതോടെ സഞ്ചാരികൾ കുടുംബങ്ങളുമായി എത്തുകയായിരുന്നു. സംസ്ഥാനത്തിെൻറ ഇതര ജില്ലകളിൽനിന്ന് പുറമെ കേരളം, കർണാടക എന്നിവിടങ്ങളിലെ സഞ്ചാരികളും ഊട്ടിയിലേക്കെത്തുന്നുണ്ട്. ഇതോടെ വ്യാപാര മേഖലയിലും ഉണർവ് കണ്ടുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.