വെള്ളച്ചാട്ടങ്ങളിലെ അപകടകരമായ കുളി നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ല
text_fieldsകൊല്ലങ്കോട്: അപകടകരമായ കുളി നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ല. തെന്മലയിലെ പലകപ്പാണ്ടി, സീതാർകുണ്ട്, നിന്നു കുത്തി, പാത്തിപ്പാറ, ചുക്രിയാൽ എന്നീ വെള്ളച്ചാട്ടങ്ങളിലാണ് മുൻകരുതലുകളില്ലാതെ സ്ത്രീകളും കുട്ടികളും മുതിർന്നവരും കുളിക്കാനെത്തുന്നത്.
നാല് വർഷത്തിനിടെ അഞ്ചു പേരാണ് തെന്മലയിലെ വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ പെട്ട് മരിച്ചത്. 120ൽ അധികം പേർക്ക് പരുക്കേറ്റു. കാട്ടാനയും, പുലിയും ഉള്ള പറമ്പിക്കുളം വന്യജീവി സങ്കേതത്തിെൻറ ബഫർ സോണിൽ ഉൾപ്പെട്ട തെന്മലയിലെ വനത്തിനകത്ത് കടക്കണമെങ്കിൽ വനംവകുപ്പിെൻറ അനുവാദം വേണമെന്നിരിക്കെ വെള്ളച്ചാട്ടങ്ങളിൽ സാഹസികക്കുളിക്കായി 200 മുതൽ 400 മീറ്റർ വരെ വനത്തിനകത്ത് കടക്കുന്നവരെ പിടികൂടുവാൻ ആരും എത്താറില്ല.
സന്ദർശകരെ വനത്തിനകത്ത് കടക്കുന്നത് തടയാൻ വനം വകുപ്പ് തയ്യാറാവാത്തതാണ് പ്രതിസന്ധികൾക്ക് വഴിവെച്ചത്. വെള്ളച്ചാട്ടങ്ങളിൽ വനം വകുപ്പ്, പൊലീസ് എന്നിവരുടെ നിരീക്ഷണത്തോടെ സുരക്ഷിതമായി കുളിക്കുവാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.