Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകാടുകയറി...

കാടുകയറി വെളിച്ചമില്ലാതായി പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ സൗരോര്‍ജ വിളക്കുകള്‍

text_fields
bookmark_border
കാടുകയറി വെളിച്ചമില്ലാതായി  പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ സൗരോര്‍ജ വിളക്കുകള്‍
cancel

റാ​ന്നി: സം​ര​ക്ഷ​ണം ഇ​ല്ലാ​താ​യ​തോ​ടെ കാ​ടു​ക​യ​റി വെ​ളി​ച്ച​മി​ല്ലാ​താ​യി പെ​രു​ന്തേ​ന​രു​വി ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സൗ​രോ​ര്‍ജ വി​ള​ക്കു​ക​ള്‍. പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച സൗ​രോ​ര്‍ജ വി​ള​ക്കു​ക​ളാ​ണ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ടി​ലും അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ മു​റ്റ​ത്തും പാ​ര്‍ക്കി​ലും വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തു​മാ​യി എ​ട്ടോ​ളം സൗ​രോ​ര്‍ജ വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. അ​ടു​ത്ത​കാ​ലം​വ​രെ എ​ല്ലാ വി​ള​ക്കു​ക​ളും രാ​ത്രി പ്ര​കാ​ശം ചൊ​രി​യു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ ഇ​തി​ല്‍ ചി​ല​ത് തെ​ളി​യാ​തെ​യാ​യി. കൃ​ത്യ​മാ​യ പ​രി​ച​ര​ണം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ഇ​വ പ്ര​കാ​ശം ചൊ​രി​യാ​തെ​യാ​യ​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം പൂ​ർ​ണ​മാ​യും കാ​ടി​നു​ള്ളി​ലാ​യി. അ​രു​വി​യു​ടെ താ​ഴെ കോ​ണി​പ്പാ​റ​യു​ടെ സ​മീ​പം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴേ​ക്കി​റ​ങ്ങാ​ന്‍ സ്ഥാ​പി​ച്ച റാ​മ്പു​ക​ളു​ടെ സ​മീ​പ​ത്തെ ര​ണ്ട്​ വി​ള​ക്കു​ക​ള്‍ പൂ​ർ​ണ​മാ​യും കാ​ടി​നു​ള്ളി​ലാ​യി.

സ്ഥാ​പി​ച്ച സ​മ​യം കാ​ടി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ മു​ള്‍ച്ചെ​ടി വ​ള​ര്‍ന്ന് വി​ള​ക്കു​കാ​ലി​ന് മു​ക​ളി​ലെ​ത്തി. സൗ​രോ​ര്‍ജ പാ​ന​ലു​ക​ള്‍ കാ​ടു​മൂ​ടി​പ്പോ​യാ​ല്‍ ബാ​റ്റ​റി ചാ​ര്‍ജാ​വാ​തെ വ​രും. ഇ​തോ​ടെ വി​ള​ക്ക് മി​ഴി​യ​ട​ക്കു​ക​യും ചെ​യ്യും. ഇ​തു സ്ഥാ​പി​ച്ച​പ്പോ​ഴേ പ​രാ​തി ഉ​യ​ര്‍ന്നി​രു​ന്നെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​നാ​ണ് ഉ​ള്ളി​ലേ​ക്ക്​ മാ​റ്റി​യ​തെ​ന്നാ​ണ് അ​ന്ന് പ​റ​ഞ്ഞ​ത്. കാ​ടു​ക​യ​റി​യ​തോ​ടെ ഫ​ല​ത്തി​ല്‍ വെ​ളി​ച്ച​മി​ല്ലാ​തെ സ്ഥ​ലം ഉ​രു​ളി​ലാ​വു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ കാ​ടു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി സ്ഥ​ലം വൃ​ത്തി​യാ​ക്കി വി​ള​ക്കു​ക​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestSolar lightsno lightPerunthenaruvi Tourism Centre
News Summary - no light in the forest Solar lights at Perunthenaruvi Tourism Centre
Next Story