ആനവണ്ടി റെഡി; ഇനി മലക്കപ്പാറയിേലക്കും..., മലപ്പുറം ഡിപ്പോയിൽനിന്ന് പുലർച്ച നാലിനാണ് സർവിസ്
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിൽനിന്ന് മലക്കപ്പാറയിലേക്കുള്ള ഉല്ലാസയാത്ര തുടങ്ങി. ഞായറാഴ്ചകളിൽ ഒരു ബസ് വീതമാണ് സർവിസ് നടത്തുക. കൂടുതൽ ബുക്കിങ് വന്നതിനാൽ ആദ്യദിനം രണ്ട് ബസുകളുണ്ട്. യാത്ര പി. ഉബൈദുല്ല എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പുലർച്ച നാലിനാണ് ബസ് പുറപ്പെടുക. ചാലക്കുടി, അതിരപ്പിള്ളി, വാഴച്ചാൽ വഴിയാകും യാത്ര. കാട്ടിൽ വണ്ടിനിർത്തി കാഴ്ച കാണാം. ഇറങ്ങാൻ അനുമതിയില്ല. ഉച്ചയോടെ മലക്കപ്പാറയിലെത്തി ഒന്നര മണിക്കൂർ തേയിലത്തോട്ടത്തിൽ കഴിയാം.
2.15ന് മടക്കയാത്ര തുടങ്ങി രാത്രി പത്തോടെ മലപ്പുറത്തെത്തും. ഓരോ ബസിലും 51 പേർക്കാണ് ടിക്കറ്റ് നൽകുക. 600 രൂപയാണ് നിരക്ക്. നിർദേശങ്ങൾ നൽകാൻ ചാലക്കുടി ഡിപ്പോയിൽനിന്ന് രണ്ട് ജീവനക്കാരും ചേരും. മൂന്നാറിലേക്കുള്ള ഉല്ലാസയാത്രയും തുടരുന്നുണ്ട്. ശനിയാഴ്ച രണ്ട് ബസുകളാണ് പുറപ്പെട്ടത്.
വയനാട്ടിലേക്കും ആലപ്പുഴയിലേക്കും സമാന സർവിസ് വേണമെന്ന് ആവശ്യമുയർന്നതായി ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ പറഞ്ഞു. കൺട്രോളിങ് ഇൻസ്പെക്ടർമാരായ കെ. സതു, ബാബുരാജ്, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ യൂനിറ്റ് പ്രസിഡൻറ് എം.ആർ. ഷെൽവരാജ്, കണ്ടക്ടർ കവിത കുമാരി, ഡ്രൈവർ പ്രദീപ് തുടങ്ങിയവരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.