ഇനി ഹെലികോപ്ടറിൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് പറക്കാം
text_fieldsതിരുവനന്തപുരം: ഹെലികോപ്ടർ സർവിസ് വഴി പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയുമായി ടൂറിസം വകുപ്പ്. ഇതിനായി ഹെലി ടൂറിസത്തിന്റെ കരടുനയം തയാറാക്കി. വിമാനത്താവളങ്ങളെയും എയർ സ്ട്രിപ്പുകളെയും ബന്ധിപ്പിച്ചുള്ള ഹെലി ടൂറിസമാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നതെങ്കിലും വിജയമാണെന്ന് കണ്ടാൽ പദ്ധതി വ്യാപകമാക്കും.
ഹെലി ടൂറിസം നടപ്പാക്കാൻ താൽപര്യമറിയിച്ച് ചില ഏജൻസികൾ സർക്കാറിനെ സമീപിച്ചിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് കരടുനയം രൂപവത്കരിച്ചത്. ഇടുക്കി പീരുമേട്ടിലാണ് നിലവിൽ എയർസ്ട്രിപ് വികസിപ്പിച്ചത്.ബേക്കലിലും വയനാട്ടിലും എയർസ്ട്രിപ് പരിഗണനയിലുണ്ട്. മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ടെൻഡർ വിളിച്ച് ഏതെങ്കിലും ഏജൻസികളെ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
റോഡ്മാർഗം ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നതിന് സമയനഷ്ടം വലിയൊരു വിഷയമായി മുന്നിലുണ്ട്. ഗതാഗതക്കുരുക്കും മോശം റോഡുകളും കാരണം ഏറെ സമയം നഷ്ടപ്പെടുന്നത് വിദേശ വിനോദസഞ്ചാരികളുടെ സ്ഥിരം പരാതിയുമാണ്. ആ സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി പ്രത്യേക പരിഗണന നൽകി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.