മരുതിമലയിൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നു
text_fieldsഓയൂർ: മരുതിമല ഇക്കോ ടൂറിസം സന്ദർശിക്കാൻ വരുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ഗൈഡുമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ അഞ്ചിനാണ് മരുതിമലയുടെ ആദ്യ ഘട്ട ഉദ്ഘാടനം നടത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസവും നൂറുകണക്കിനുപേരാണ് വന്നുപോകുന്നത്. മുമ്പ് മലയിൽ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തി വഴി വെട്ടിയതിനെ തുടർന്നാണ് കുടുംബസഹിതം വിനോദസഞ്ചാരികൾ മലയുടെ ദൃശ്യവിരുന്ന് കാണാൻ എത്തിത്തുടങ്ങിയത്.
മുമ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടം സാമൂഹികവിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതോടെ ഇവിടെ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, സന്ദർശകരെ നിയന്ത്രിക്കുന്നതിൽ അധികൃതർക്ക് കഴിയാത്ത അവസ്ഥയാണ്.
കഞ്ചാവും വിദേശമദ്യവും സുലഭമായി ലഭിക്കുന്ന ഒരിടമായി നിലവിൽ മരുതിമല മാറുന്നുണ്ട്. മലയുടെ പുലിച്ചാൻ ഭാഗം എന്നറിയപ്പെടുന്ന ഗുഹയിലാണ് കഞ്ചാവ് ലോബികൾ തമ്പടിക്കുന്നത്.
തദ്ദേശീയർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ലഹരി ഉപയാേയാഗിക്കുന്നവർ മല മുകളിലെ സൗന്ദര്യം ആസ്വദിക്കാൻ വരുന്നവർക്ക് ശല്യമാണ്. അതിനാൽ ഗൈഡുമാരെ നിയമിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.