സഞ്ചാരികൾക്കായി പാലരുവിയും ബോഡിലോണും ഒരുങ്ങി
text_fieldsപുനലൂർ: പ്രകൃതി സ്നേഹികൾക്കും സഞ്ചാരികൾക്കുമായി പാലരുവിയും ബോഡിലോൺ പ്ലോട്ടും ഒരുങ്ങി. നിയന്ത്രണത്തെ തുടർന്ന് നീണ്ട കാലം സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന കിഴക്കൻ മേഖലയിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇവ പുതുമോടിയിലാണ് വിനോദസഞ്ചാരികളെ വരവേൽക്കുന്നത്.
പാലരുവിയിലെ നീരാട്ടുകുളിർ പരിചിതമാെണങ്കിലും തൊട്ടടുത്തുള്ള ബോഡിലോൺ പ്ലോട്ട് പലർക്കും അന്യമാണ്. പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്തമായി ലോകത്തിൽ ആദ്യമായി സ്റ്റമ്പിലൂടെ(കുറ്റിത്തെ) തേക്ക് തൈകൾ ഉണ്ടാക്കിയ ബോഡി ലോൺ സായിപ്പിെൻറ ഓർമക്കായി വനം വകുപ്പ് സ്ഥാപിച്ചതാണ് ഈ പ്ലോട്ട്. ഈ പ്ലോട്ടിലാണ് സായിപ്പിെൻറ നേതൃത്വത്തിൽ സ്റ്റമ്പ് തൈകൾ കിളിർപ്പിച്ചെടുത്തത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ആദ്യമായി കിളിർപ്പിച്ചെടുത്ത തൈകൾ ഇന്ന് കൂറ്റൻ തേക്കായി കാഴ്ചക്കാരിൽ അത്ഭുതം സൃഷ്്ടിച്ച് ഈ പ്ലോട്ടിലുണ്ട്.
പ്രകൃതി പഠനത്തിന് ഇവിടെ എത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പാലരുവിയിലും നിരവധി സൗകര്യങ്ങൾ ഒരുക്കി.
ഇക്കോ ടൂറിസം സെൻററിലെ ഗ്രീൻ ഷോപ്പുകൾ, ഇ- സെൻറർ, നവീകരിച്ച കാൻറീൻ തുടങ്ങിയവ സജ്ജമാക്കി. ഇവിടെയുള്ള വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഏഴിന് മന്ത്രി കെ. രാജു നിർവഹിക്കും. കോവിഡ് നിയന്ത്രണം പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.