കാലം തെളിഞ്ഞാൽ ഇവിടെ കാഴ്ചയുടെ വിരുന്ന്
text_fieldsപയ്യന്നൂർ: പയ്യന്നൂർ കേന്ദ്രമായി വിനോദസഞ്ചാര സാധ്യത വിപുലപ്പെടുത്താനുള്ള ചർച്ചകൾ സജീവം.കോവിഡ്കാലം കഴിഞ്ഞാൽ കേരളത്തിലെ അറിയപ്പെടുന്ന വിനോദസഞ്ചാര മേഖലയാവാൻ ഒരുങ്ങുകയാണ് പയ്യന്നൂർ ഉൾപ്പെടുന്ന അത്യുത്തര കേരളം.
പ്രകൃതിരമണീയമായ പുഴകളും കായലുകളും മലയോരങ്ങളും അടങ്ങുന്ന കാഴ്ചൾക്കുപുറമെ ചരിത്രം, സംസ്കാരം, കല തുടങ്ങിയ വിവിധ മേഖലളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് അനുകൂലമായ നിരവധി ഘടകങ്ങൾ പയ്യന്നൂരിനും തൊട്ടടുത്ത കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി പ്രദേശങ്ങൾക്കുമുണ്ട്.
പയ്യന്നൂർ ടൂറിസം കോഒാപറേറ്റിവ് സൊസൈറ്റി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാർ ഇത്തരമൊരു സാധ്യതകളുടെ വിപുലമായ അടയാളപ്പെടുത്തലായി. ടി.ഐ. മധുസൂദനൻ എം.എൽ.എ മുൻകൈയെടുത്താണ് ടൂറിസം വികസന ശ്രമങ്ങൾ നടത്തുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെബിനാർ ഉദ്ഘാടനം ചെയ്തു. ടി.കെ. മൻസൂർ മുഖ്യ പ്രഭാഷണം നടത്തി. ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ് കോഒാഡിനേറ്റർ കെ. രൂപേഷ്കുമാർ, ടൂറിസം മന്ത്രിയുടെ എ.പി.എസ് പി. ഷിജിൻ, കണ്ണൂർ ഡി.ടി.പി.സി സെക്രട്ടറി കെ.സി. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
ഉയർന്നത് ജനപക്ഷ ആശയങ്ങൾ
വെബിനാറിൽ ഉയർന്നുവന്ന ആശയങ്ങൾ ജനപക്ഷ ടൂറിസം വികസനത്തിന് പ്രധാന്യം നൽകുന്നതാണ്. ഇത് എല്ലാ തലങ്ങളിലുമുള്ള ജനങ്ങൾക്കു മുന്നിൽ വിപുലമായ അവസരങ്ങൾ ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
കവ്വായി കായലുമായി ബന്ധപ്പെട്ട് മികച്ച വിനോദസഞ്ചാര പദ്ധതി യാഥാർഥ്യമാക്കാനാവും. ഹൗസ് ബോട്ട് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് നേരത്തെതന്നെ പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും യാഥാർഥ്യമായില്ല. ആറോളം പുഴയുടെ സംഗമസ്ഥാനമായ കായലിെൻറ ദൃശ്യഭംഗി മനം കവരുന്നതാണ്. നിരവധി ചരിത്ര പ്രാധാന്യമുള്ള ദ്വീപുകൾ, പക്ഷിസങ്കേതങ്ങൾ, കണ്ടൽക്കാടുകൾ ഇവ കവ്വായി കായലിെൻറ പ്രത്യേകതയാണ്.
കിഴക്കൻ മലയോരങ്ങളിലെ കുന്നുകളും നീർച്ചാലുകളും മറ്റും ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ല. തെയ്യം, കോൽക്കളി, പൂരക്കളി തുടങ്ങിയ കലാരൂപങ്ങളും ഖാദിയും കൈത്തറിയും ഉൾപ്പെടുന്ന പരമ്പരാഗത വ്യവസായങ്ങളും ഗതകാല ചരിത്ര സ്ഥലങ്ങളുംകൂടി ഉൾപ്പെടുമ്പോൾ വടക്കൻ കേരളത്തിെൻറ വിനോദ സഞ്ചാര ഭൂപടത്തിെൻറ തലസ്ഥാനമായി പയ്യന്നൂർ അടയാളപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.