Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപെരുന്തേനരുവി...

പെരുന്തേനരുവി അണിഞ്ഞൊരുങ്ങി; സഞ്ചാരികളെ വരവേൽക്കാൻ

text_fields
bookmark_border
Perunthenaruvi waiting for tourists
cancel
camera_alt

സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന പെ​രു​ന്തേ​ന​രു​വി

Listen to this Article

റാന്നി: സഞ്ചാരികളെ വരവേല്‍ക്കാന്‍ പെരുന്തേനരുവി ടൂറിസം സെന്റർ അണിഞ്ഞൊരുങ്ങി. ഏറക്കാലമായി കാടുമൂടി തകര്‍ന്നുകിടന്ന കുട്ടികളുടെ പാര്‍ക്കും നടപ്പാതകളും നവീകരിച്ചതോടെയാണ് പെരുന്തേനരുവി ടൂറിസം സെന്‍റര്‍ മനോഹരമായത്. നദിയിലേക്കും പാര്‍ക്കിലേക്കും ഇറങ്ങുന്ന പടിക്കെട്ടുകള്‍ ടൈല്‍ പാകി മനോഹരമാക്കി. കുട്ടികളുടെ പാര്‍ക്കില്‍ തറയോട് പാകിക്കഴിഞ്ഞു. ഇരുമ്പു കൊളുത്തിലുള്ള ഊഞ്ഞാലുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. പാര്‍ക്കിന്‍റെ മേല്‍ക്കൂര വലിയ ഫൈബര്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചു. വലിയ കെട്ടിനോടുചേര്‍ന്ന സ്ഥലങ്ങളില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചു. നദിയോടുചേര്‍ന്ന ഭാഗത്ത് രാമച്ചമാണ് വെച്ചുപിടിപ്പിച്ചത്. പാര്‍ക്കിങ് ഗ്രൗണ്ടിനോടുചേര്‍ന്ന ഭാഗത്തും ചെടികള്‍ വെച്ചുപിടിപ്പിച്ചു. ഭിത്തികള്‍ പുതിയ ചായംപൂശി മനോഹരമാക്കി. ശുചീകരണ മുറികളുടെ പഴയ കതകുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. ശൗചാലയത്തിലേക്കുള്ള വെള്ളത്തിന്‍റെ കണക്ഷനും ശരിയാക്കി.

സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണ ജോലികള്‍ നടത്തിയത്. നിര്‍മിതികേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിലാണ് ജോലികള്‍ നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perunthenaruvi
News Summary - Perunthenaruvi waiting for tourists
Next Story