ഗ്രാമസൗന്ദര്യത്തിെൻറ വശ്യതയിൽ പെരുന്തുരുത്തുകരി
text_fieldsമണ്ണഞ്ചേരി (ആലപ്പുഴ): ഗ്രാമീണ ടൂറിസത്തിെൻറ സാധ്യതയിൽ പെരുന്തുരുത്തുകരിയും എലിപ്പനംനിരത്തും. മാരാരിക്കുളത്തിെൻറ നെല്ലറയായ പൊന്നാട്-കാവുങ്കൽ പെരുന്തുരുത്തുകരി പാടശേഖരവും അങ്ങോട്ടുള്ള നയനമനോഹരമായ യാത്രയുമാണ് സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നത്. 165 ഏക്കറിൽ പടർന്നുകിടക്കുന്ന പാടശേഖരം കണ്ണിനു കുളിർമ നൽകുന്നു. മണ്ണഞ്ചേരി, മുഹമ്മ പഞ്ചായത്തുകൾ അതിരിടുന്ന ഇവിടുത്തെ പ്രധാന സ്ഥലമായ എലിപ്പനമാണ് സ്വദേശികൾക്കും വിദേശികൾക്കും ഉൾെപ്പടെയുള്ളവരുടെ ഇഷ്ടയിടം. സിനിമ -സീരിയലുകളും പരസ്യചിത്ര, വിവാഹ വിഡിയോകളും നിരവധി ആൽബങ്ങളും എലിപ്പനം കേന്ദ്രീകരിച്ച് ചിത്രീകരിച്ചു. അഞ്ചു വർഷത്തിനുള്ളിൽ പത്തിലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്.
മമ്മൂട്ടി അഭിനയിച്ച പരുന്ത് സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് എലിപ്പനത്താണ്. ഇവിടെ ജൈവസൗന്ദര്യം നിലനിർത്തി ഗ്രാമീണ ടൂറിസത്തിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പ്രവർത്തനത്തിലാണ് പ്രദേശവാസികൾ. ആദ്യചുവടുവെപ്പായി മാലിന്യം തള്ളലിന് അറുതിവരുത്തി കാവുങ്കൽ തേർഡ് ഐ വിഷൻ നേതൃത്വത്തിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു. പാടത്തിെൻറ നടുവിൽ ചാലിന് ഇരുവശവും പൂന്തോട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
വിതക്കുന്ന സമയത്തും ഞാറുനടുേമ്പാഴും കൊയ്യുന്ന സമയത്തും അതിൽ പങ്കാളിയാകാനും ടൂറിസ്റ്റുകൾക്ക് അവസരം ഒരുക്കുന്ന തരത്തിലെ ഇടപെടൽ തുടങ്ങി 'സുന്ദരം എലിപ്പനം' പദ്ധതി. ഉത്തരവാദിത്ത ടൂറിസവും ഫാം ടൂറിസവും കൂടി പ്രയോജനപ്പെടുത്തിയാൽ സഞ്ചാരികൾക്ക് നല്ലൊരു വിരുന്നൊരുക്കാൻ കഴിയും. സാധ്യതകൾ ചർച്ച ചെയ്യാൻ കഞ്ഞിക്കുഴിയിലെ ജൈവ കർഷകരടക്കം എലിപ്പനത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.