ക്വാറൻറീൻ വേണ്ട; ജൂലൈ ഒന്ന് മുതൽ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി തായ്ലൻഡിലെ ഫുക്കറ്റ്
text_fieldsതായ്ലൻഡിലെ പ്രധാനപ്പെട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫുക്കറ്റ് ജൂലൈ ഒന്ന് മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ പോവുകയാണ്. ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യമായ തായ്‌ലൻഡ് ഒരു വർഷത്തിന് ശേഷം തങ്ങളുടെ പ്രധാന സഞ്ചാര കേന്ദ്രത്തിലേക്ക് 14 ദിവസത്തെ ക്വാറൻറീനില്ലാതെയാണ് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, യാത്രക്കാർ പൂർണ്ണമായി വാക്സിനേഷൻ ചെയ്തവരും ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നല്ലാത്തവരും ആയിരിക്കണമെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് അറിയിച്ചിട്ടുണ്ട്. അബുദാബി, ദുബൈ, ഷാർജ, ദോഹ, മസ്കത്ത്, എന്നിവിടങ്ങളിൽ നിന്നും ജൂലൈ ഒന്ന് മുതൽ ഫുക്കറ്റിലേക്ക് സഞ്ചാരികൾക്ക് പറക്കാം.
അതേസമയം, ഫുക്കറ്റിലെ വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറക്കാനുള്ള തായ്ലാൻഡിെൻറ പദ്ധതി ഏഷ്യയിലെ മറ്റ് അവധിക്കാല ഹോട്ട്‌സ്‌പോട്ടുകൾക്ക് മാതൃകയാണെന്ന് ബന്യാൻ ട്രീ ഹോൾഡിംഗ്സ് ലിമിറ്റഡ് സ്ഥാപകൻ അഭിപ്രായപ്പെട്ടു. തായ്ലൻഡിെൻറ നടപടി മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് അവരുടെ അതിർത്തികൾ തുറക്കുന്നതിനും ട്രാവൽ ബബ്ളുകൾ പോലുള്ള സ്ട്രാറ്റജികൾ തകരാറിലായതിനാൽ സന്ദർശകരെ കൊണ്ടുവരുന്നതിനുമുള്ള ഒരു മാതൃകയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ചാരികൾ എത്തുന്നതിന് മുമ്പായി ദ്വീപിലെ നിവാസികൾക്കിടയിലെ പ്രതിരോധ കുത്തിവയ്പ്പ് 70 ശതമാനമെങ്കിലും പൂർത്തീകരിക്കാനും ഫുക്കറ്റ് പദ്ധതിയിടുന്നുണ്ട്. നിലവിൽ 60 ശതമാനം ആളുകളും വാക്സിനെടുത്തുകഴിഞ്ഞു. തയാറെടുപ്പിന്‍റെ ഭാഗമായി, ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാർക്കും വാക്സിനേഷൻ വാക്സിനേഷൻ നൽകിയതായി സാക്ഷ്യപ്പെടുത്തുന്ന അമേസിങ് തായ്‌ലൻഡ് സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ പ്ലസ് സർട്ടിഫിക്കറ്റും നല്‍കും. ഫുക്കറ്റിലെ ഭൂരിപക്ഷം ഹോട്ടലുകൾക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കും സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു.
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും തുറക്കുന്ന തായ്ലൻഡിലെ സ്വർഗം സഞ്ചാരികൾക്കായി മികച്ച ഒാഫറുകളും മുന്നോട്ടുവെക്കുന്നുണ്ട്. ഒരു രാത്രി താമസിക്കുന്നതിന് ഹോട്ടൽ മുറികൾക്ക് വാടകയായി ഒരു ഡോളർ മാത്രം നൽകിയാൽ മതി എന്നുള്ളതാണ് അതിലേറ്റവും ആകർഷകം. ഒരു ദിവസത്തിന് 2000 രൂപ മുതൽ 6000 രൂപയ്ക്ക് മുകളിൽ വാടക വാങ്ങിവന്നിരുന്ന ഹോട്ടലുകളാണ് പ്രത്യേക സാഹചര്യത്തിൽ അത്രയും ചെറിയ തുകയ്ക്ക് സഞ്ചാരികളെ വരവേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.