മലക്കപ്പാറ യാത്രക്ക് ഡബ്ൾ ബെല്ലടിച്ച് വീണ്ടും പൊൻകുന്നം ഡിപ്പോ
text_fieldsപൊൻകുന്നം (കോട്ടയം): ഇടക്കാലത്ത് മുടങ്ങിപ്പോയ വിനോദസഞ്ചാര പദ്ധതി കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോ പുനരാരംഭിക്കുന്നു. മലക്കപ്പാറ ടൂർ സർവിസ് ഒമ്പതാം തീയതി തുടങ്ങും.
60 കിലോമീറ്ററോളം വനമേഖലയിലൂടെ യാത്ര, മലക്കപ്പാറയിൽ നാടൻ ഭക്ഷണം, തിരികെ കോടമഞ്ഞിന്റെ തണുപ്പിലൂടെ യാത്ര തുടങ്ങിയ സവിശേഷതകളുള്ള യാത്രയിൽ അതിരപ്പിള്ളി വ്യൂ പോയന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന് എന്നിവയാണ് പ്രധാന കാഴ്ചയിടങ്ങൾ.
ആളൊന്നിന് 600 രൂപയാണ് യാത്രച്ചെലവ്. പ്രവേശനപാസുകൾ, മറ്റുചെലവുകൾ എന്നിവ യാത്രക്കാർ തന്നെ വഹിക്കണം.
മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ഫോൺ-6238181406, 9447710007, 9400254908, 8089848389.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.