യാത്രകൾക്ക് ക്യു.ആർ കോഡ് സംവിധാനം; ചൈനയുടെ പുതിയ നിർദേശം സ്വകാര്യതയിലേക്ക് ഒളിച്ചുകയറാനെന്ന് വിമർശനം
text_fieldsലോകമെമ്പാടുമുള്ള യാത്രകൾ സുഗമമാക്കാൻ ക്യു.ആർ കോഡുകൾ അടിസ്ഥാനമാക്കി പുതിയ യാത്രാ സംവിധാനം നിർദേശിച്ച് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ്. കോവിഡ് ഏെറ വലച്ച ടൂറിസം രംഗത്തെ പുനരുദ്ധരിക്കുന്നതിെൻറ ഭാഗമായാണ് ഇത്തരമൊരു നിർദേശം. ജനങ്ങളെ കൂടുതൽ സുരക്ഷിതരാക്കാനും രാജ്യാന്തര യാത്രകൾ ചെയ്യാൻ പ്രാപ്തരാക്കാനുമാണ് വെർച്വൽ ജി 20 ഉച്ചകോടിയിൽ പുതിയ സംവിധാനം ചൈനീസ് പ്രസിഡൻറ് നിർദേശിച്ചത്.
നിലവിൽ ചൈനയുടെ പല ഭാഗങ്ങളിലും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ക്യു.ആർ കോഡ് സംവിധാനം വഴി വ്യക്തിയുടെ യാത്ര - ആരോഗ്യ വിവരങ്ങൾ അധികൃതർക്ക് ലഭ്യമാകും. ഇതുവഴി രോഗം പടരുന്നത് തടയാനാകുമെന്ന് ചൈനീസ് പ്രഡിസൻറ് പറയുന്നു.
ക്യു.ആർ കോഡിൽ പച്ച നിറം ലഭിച്ചാൽ മാത്രമേ യാത്ര സാധിക്കൂ. ചുവപ്പ് നിറമുള്ളവർക്ക് യാത്ര അനുവദിക്കില്ല. മിക്ക രാജ്യങ്ങളും രാജ്യാന്തര യാത്രയുമായി ബന്ധപ്പെട്ട് എയർ ബബിളുകൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വ്യക്തിഗത യാത്രകൾ കൂടുതൽ സുഗമമാക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇൗ പദ്ധതിയുമായിട്ട് ഹോങ്കോങ്ങും മുന്നോട്ടുപോവുന്നുണ്ട്.
അതേസമയം, ചൈനീസ് പ്രസിഡൻറിെൻറ നിർദേശം പല രാജ്യങ്ങളും മുഖവിലക്കെടുത്തിട്ടില്ല. ഇത്തരം സംവിധാനങ്ങൾ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്ന് വിവിധ സംഘടനകളും കുറ്റപ്പെടുത്തുന്നു. അതേസമയം, ക്യു.ആർ കോഡിന് സമാനമായ മറ്റു പല സംവിധാനങ്ങളും വിവിധ രാജ്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.