മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ അംഗപരിമിതർക്ക് ബെർത്ത് സംവരണം
text_fieldsന്യൂഡൽഹി: അംഗപരിമിതർക്കും സഹായികൾക്കും മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ബെർത്തുകൾ സംവരണം ചെയ്ത് റെയിൽവേ. കൂടുതലും ലോവർ ബർത്തുകളാണ് സംവരണം ചെയ്തിരിക്കുന്നത്. ഒറ്റക്കോ കുഞ്ഞുങ്ങളുമായോ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പ്രായമായവർക്കും ഈ സൗകര്യം നേരത്തെ ഏർപ്പെടുത്തിയിരുന്നു.
സ്ലീപ്പർ ക്ലാസിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ), തേർഡ് എ.സിയിൽ രണ്ട് ബെർത്തുകൾ (ഒന്ന് ലോവർ, ഒരു മിഡിൽ), തേർഡ് ഇക്കോണമി ക്ലാസിൽ രണ്ട് ബെർത്ത് (ഒന്ന് ലോവർ, ഒന്ന് മിഡിൽ) അംഗപരിമിതർക്കും സഹായികൾക്കും സംവരണം ചെയ്യാൻ മാർച്ച് 31ന് വിവിധ സോണുകൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.
ഗരീബ് രഥ് ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്ക് രണ്ട് ലോവർ ബർത്തും രണ്ട് അപ്പർ ബർത്തും റിസർവ് ചെയ്യാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ സൗകര്യം ലഭിക്കാൻ അവർ മുഴുവൻ യാത്രാക്കൂലി നൽകണം. ഇതുകൂടാതെ, അംഗപരിമിതർക്ക് എ.സി ചെയർ കാർ ട്രെയിനുകളിൽ രണ്ട് സീറ്റുകൾ സംവരണം ചെയ്യും. അംഗപരിമിതരോ പക്ഷാഘാതം സംഭവിച്ചവരോ സഹായികളില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത ബുദ്ധിമാന്ദ്യമുള്ളവർ, ഒറ്റക്കോ സഹായികൾക്കൊപ്പമോ യാത്ര ചെയ്യുന്ന പൂർണ അന്ധരായവർ, പൂർണ ബധിരരും മൂകരുമായവർ എന്നീ നാല് വിഭാഗങ്ങൾക്ക് റെയിൽവേ നിരക്കിളവ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.