നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാന്‍ ഇ-പാസ് മതി
text_fieldsനിലമ്പൂർ (മലപ്പുറം): നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം, യാത്രക്കാർക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരും.
യാത്രക്കാര്‍ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും ഇ-പാസും കരുതണമെന്നായിരുന്നു നീലഗിരി കലക്ടർ ഉത്തരവിറക്കിയിരുന്നത്. തുടര്‍ന്ന് ജില്ല അതിര്‍ത്തിയായ നാടുകാണിക്ക് പുറമെ കാക്കനഹള്ള, നമ്പ്യാര്‍കുന്ന്, താളൂര്‍, ചോലാടി, പാട്ടവയല്‍, ബറളിയാര്‍, കുഞ്ചപ്പന ചെക്പോസ്റ്റുകളിലും കര്‍ശന പരിശോധനയാണ് നടന്നിരുന്നത്.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാത്ത കേരളത്തിൽനിന്നുള്ള മുഴുവൻ യാത്രക്കാരെയും അതിർത്തിയിൽ മടക്കിയിരുന്നു. നൂറുകണക്കിന് ആളുകള്‍ക്കാണ് മടങ്ങേണ്ടിവന്നത്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭരണകൂടം തമിഴ്‌നാട്ടിലെ ഉന്നത അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. തിങ്കളാഴ്ച മുതൽ ഇ-പാസുള്ള മുഴുവൻ യാത്രക്കാരെയും കടത്തിവിട്ടുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.