ഹോട്ടലിനും റിസോർട്ടിനും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍; ഓണ്‍ലൈന്‍ പോര്‍ട്ടലും പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ കേരളം നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനവും സോഫ്റ്റ് വെയറിെൻറയും വിഡിയോയുടെയും പ്രകാശനവും മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
ഹോംസ്റ്റേകൾ, സര്‍വിസ് വില്ലകള്‍, ആയുര്‍വേദകേന്ദ്രങ്ങള്‍, സാഹസിക ടൂറിസം സേവനദാതാക്കള്‍, അമ്യൂസ്മെൻറ് പാര്‍ക്കുകള്‍, ഗൃഹസ്ഥലികള്‍ എന്നിവയുടെ അംഗീകാരത്തിനുള്പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.ആർ.ടി ഡയമണ്ട്, ആര്.ടി ഗോള്‍ഡ്, ആര്.ടി സില്‍വര്‍ വിഭാഗങ്ങളിലായാണ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ക്ലാസിഫിക്കേഷന്‍. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി 80 ശതമാനത്തിലേറെ സ്കോര്‍ നേടുന്നവക്ക് ഗ്രീന്‍ സര്ട്ടിഫിക്കേഷന് നല്‍കും.
കേരളത്തിലെ പ്രധാന 20 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗതാഗത വകുപ്പുമായി കൈകോര്‍ത്ത് പ്രദേശത്തെ തനത് ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കുന്ന 'ഫുഡീ വീല്‍സ്' നടപ്പാക്കും. സിനിമാ ടൂറിസത്തിനുള്ള സാധ്യതകള്‍ തേടുന്നതിന് സാംസ്കാരിക വകുപ്പുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ക്ലാസിഫിക്കേഷന്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉത്തരവാദിത്ത മിഷന് നല്കുന്ന ക്ലാസിഫിക്കേഷന്‍ മൂന്നുവര്‍ഷമാണ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.