Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rohtang tunnel
cancel
Homechevron_rightTravelchevron_rightTravel Newschevron_rightറോഹ്​ത്തങ്​ ടണൽ...

റോഹ്​ത്തങ്​ ടണൽ സെപ്​റ്റംബറിൽ തുറക്കും; മണാലി^ലേഹ്​ പാതയിൽ അഞ്ച്​ മണിക്കൂർ ലാഭിക്കാം

text_fields
bookmark_border

മണാലി: ലേഹ്​-മണാലി ഹൈവേയിലെ റോഹ്​ത്തങ്​ ടണൽ (അടൽ ടണൽ) സെപ്​റ്റംബർ അവസാനവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്യും. 10,171 അടി ഉയരത്തിൽ റോഹ്​ത്തങ്​ പാസിന്​ താഴെയായിട്ട്​ ഹിമാലയത്തിലെ പിർപൻജാൽ റേഞ്ചിലാണ്​​ തുരങ്കം നിർമിച്ചിട്ടുള്ളത്​​. 8.8 കിലോമീറ്ററാണ്​ ഇതി​െൻറ ദൂരം. 3200 കോടി രൂപയാണ്​ ചെലവ്​​.

2010ലാണ്​ ഇതി​െൻറ നിർമാണം ആരംഭിച്ചത്​. 2017 ഒക്​ടോബറിൽ തുരങ്കത്തി​െൻറ ഉത്​ഖനനം പൂർത്തിയായി. അടുത്തമാസം തന്നെ അടിയന്തര ആവശ്യമുള്ള രോഗികളെ കൊണ്ടുപോകാൻ പാതയിലൂടെ സൗകര്യമൊരുക്കി. 2019ൽ ഹിമാചൽ പ്രദേശ്​ സർക്കാറി​െൻറ ബസും പരീക്ഷണ ഒാട്ടം തുടങ്ങി.

റോഹ്​ത്തങ്​ ടണൽ

എന്നാൽ, വായുസഞ്ചാരമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഉദ്​ഘാടനം നീണ്ടുപോവുകയായിരുന്നു. കോവിഡ്​ ഭീതി കാരണം നിർമാണം ഇടക്ക്​ നിലച്ചെങ്കിലും മേയിൽ വീണ്ടും ആരംഭിച്ചു. നിലവിൽ അവാസനഘട്ട പ്രവൃത്തികളാണ്​ നടക്കുന്നത്​.

റോഹ്​ത്തങ്​ പാസിൽനിന്ന്​ പടിഞ്ഞാറ്​ ഭാഗത്തായാണ്​ തുരങ്കത്തി​െൻറ ആരംഭം. ലേഹ്​ ^ മണാലി ഹൈവേയിലെ ടെല്ലിങ്​ ഗ്രാമത്തിലേക്ക്​ ഇൗ തുര​ങ്കമെത്തുന്നത്​. റോഹ്​ത്തങ്​ പാസ്​ നവംബർ മുതൽ മേയ്​ വരെ മഞ്ഞുമൂടുന്നതിനാൽ മണാലി^സർച്ചു^ലേഹ്​ റോഡ്​ ഇത്രയുംകാലം അടഞ്ഞുകിടക്കാറാണ്​ പതിവ്​.

തുരങ്കം വരുന്നതോടെ ഏത്​ കാലാവസ്​ഥയിലും സ്​പിതി വാലിയിലെ ജനങ്ങൾക്ക്​ മണാലിയുമായി റോഡ്​ മാർഗം ബന്ധപ്പെടാനാകും. മാത്രമല്ല മണാലിക്കും കീലോങ്ങിനുമിടയിൽ 45 കിലോമീറ്റർ ദൂരം കുറയുകയും ചെയ്യും. നിലവിൽ കീലോങ്ങിൽനിന്ന്​ മണാലിയിലെത്താൻ ആറ്​ മണിക്കൂർവരെ സമയം പിടിക്കാറുണ്ട്​. തുരങ്കം വഴി ഒരു മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും.

സമുദ്രനിരപ്പിൽനിന്ന്​ 10,000 അടിക്ക്​ മുകളിലുള്ള ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാതയാണ്​ റോഹ്​ത്തങ്ങിലേത്​. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിയുടെ പേരാണ്​ തുരങ്കത്തിന്​​ നൽകിയിട്ടുള്ളത്​.

റോഹ്​ത്തങ്​ പാസ്​

അതേസമയം, സ്​പിതി വാലിയിലേക്കും ലഡാക്കിലേക്കുമുള്ള സഞ്ചാരികളെ പഴയ റോഡ്​ വഴി കടത്തിവിടു​േമാ എന്നതാണ്​ പലരും ഉറ്റുനോക്കുന്നത്​. മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളാലും പച്ചപ്പട്ടുടുത്ത താഴ്​വരകളാലും സമ്പന്നമാണ്​ ഇൗ പാത. മണാലിയിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ്​ റോഹ്​ത്തങ്​ പാസ്​. തുരങ്കം വരു​േമ്പാൾ ഇതുവഴിയുള്ള പ്രവേശനം നിരോധിക്കുമോ എന്ന ആശങ്ക സഞ്ചാരികൾക്കുണ്ട്​.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലേക്കുള്ള മറ്റൊരു പാത ശ്രീനഗർ, കാർഗിൽ വഴിയാണ്​​. ഇൗ പാതയിലെ സോജില പാസിൽ മഞ്ഞുമൂടുന്നതിനാൽ മാസങ്ങളോം ഗതാഗതം തടസ്സപ്പെടാറുണ്ട്​. ഇതിന്​ പരിഹാരമായി 14 കിലോമീറ്റർ നീളത്തിൽ ഇവിടെയും ടണൽ നിർമിക്കാൻ പദ്ധതിയുണ്ട്​. ചൈനയുടെയും പാകിസ്​താ​െൻറയും അതിർത്തി പ്രദേശങ്ങളായതിനാൽ ഇൗ റൂട്ടുകൾ ഇന്ത്യയെ സംബന്ധിച്ച്​ വളരെ തന്ത്രപ്രധാനമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:himachal pradeshladakhrohtang tunnelmanlikeylong
Next Story