സാമ്പ്രാണിക്കോടി; പ്രവേശനം പുനഃക്രമീകരിച്ചു
text_fieldsകൊല്ലം: സാമ്പ്രാണിക്കോടി തുരുത്തിലെ സന്ദര്‍ശന സമയം രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാക്കി പുനഃക്രമീകരിക്കും. കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലുവരെയായിരുന്നു സമയം. സന്ദര്‍ശകരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനം.
വൈകീട്ട് 5.30ന് തുരുത്തിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കും. തുരുത്തിലെ സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃത വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കും. തുറമുഖ വകുപ്പിന്റെ അംഗീകാരം ലഭിച്ചവക്ക് മാത്രമേ സര്‍വിസ് നടത്താന്‍ അനുമതിയുള്ളൂ. അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടികള്‍ സ്വീകരിക്കും.
കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ബോട്ട് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഫ്ലോട്ടിങ് ബോട്ട് ജെട്ടിക്കായി ശിപാര്‍ശ നല്‍കാനും തീരുമാനമായി. എം. മുകേഷ് എം.എല്‍.എയുടെ പ്രതിനിധി ഷെഫീഖ്, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. രാധാകൃഷ്ണപിള്ള, കേരള മാരിടൈം ബോര്‍ഡ് പര്‍സര്‍ ആര്. സുനില്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.