Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightസൗദി, ഇന്ത്യൻ...

സൗദി, ഇന്ത്യൻ പൗരന്മാർക്ക്​ ഇറാനിൽ പോകാൻ ഇനി​ വിസ വേണ്ട​

text_fields
bookmark_border
Visa Service
cancel

ജിദ്ദ: സൗദി അറേബ്യയിലെയും ഇന്ത്യയിലെയും പൗരന്മാർക്ക്​ ഇനി ഇറാനിൽ പോകാൻ​ വിസ വേണ്ട​. ആകെ 33 രാജ്യങ്ങൾക്കാണ്​​ ഇറാൻ​ വിസയിൽ ഇളവ് അനുവദിച്ചത്​. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്​, ലബനോൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്ക്​ ഇറാനിലേക്ക്​ പ്രവേശിക്കാൻ ഇനിമുതൽ വിസയുടെ ആവശ്യമില്ലെന്ന്​ ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ്​ ദർഗാമി പറഞ്ഞു.

രാജ്യത്തി​െൻറ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കാൻ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണ്​. മെഡിക്കൽ ടൂറിസത്തിന്​ പുറമേ ഇറാൻ പ്രകൃതിയാൽ ആകർഷകമായ രാജ്യങ്ങളിലൊന്നാണെന്നും ഈ സവിശേഷതകൾ ലോകത്തിന്​ ആസ്വദിക്കാൻ തങ്ങൾ അവസരം ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran visa
News Summary - Saudi and Indian citizens no longer need a visa to visit Iran
Next Story