Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightടൂറിസം വളർച്ചയിൽ സൗദി...

ടൂറിസം വളർച്ചയിൽ സൗദി ലോകത്ത് രണ്ടാം സ്ഥാനത്ത്

text_fields
bookmark_border
Tourists at Al Ula Historical Center
cancel
camera_alt

അ​ൽ​ഉ​ല പൗ​രാ​ണി​ക കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ടൂ​റി​സ്​​റ്റു​ക​ൾ

ജി​ദ്ദ: ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​ന​മു​യ​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഏ​റ്റ​വും വ​ള​ർ​ച്ച നേ​ടി​യ ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി സൗ​ദി അ​റേ​ബ്യ. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഏ​ഴ് മാ​സ​ക്കാ​ല​യ​ള​വി​ൽ എ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്​ എ​ത്തി​യ​ത്. 2019ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് രാ​ജ്യം 58 ശ​ത​മാ​നം വ​ള​ർ​ച്ച​നി​ര​ക്കാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ വേ​ൾ​ഡ് ടൂ​റി​സം ബാ​രോ​മീ​റ്റ​ർ റി​പ്പോ​ർ​ട്ടി​നെ ഉ​ദ്ധ​രി​ച്ചാ​ണ്​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ടൂ​റി​സം മേ​ഖ​ല​യി​ൽ രാ​ജ്യം കൈ​വ​രി​ച്ച വ​ലി​യ നേ​ട്ട​ങ്ങ​ളു​ടെ​യും ഈ ​സു​പ്ര​ധാ​ന മേ​ഖ​ല​യി​ൽ ആ​ഗോ​ള​രം​ഗ​ത്ത്​ വ​ഹി​ച്ച നേ​തൃ​ത്വ​ത്തി​​ന്റെ​യും ഫ​ല​മാ​ണി​തെ​ന്ന്​​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ മാ​സം 27, 28 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ ന​ട​ന്ന ലോ​ക വി​നോ​ദ​സ​ഞ്ചാ​ര​ദി​ന സ​മ്മേ​ള​ന​ത്തി​ന്​​ സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത് ടൂ​റി​സം രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​യും തു​ട​ർ​ന​ട​പ​ടി​ക​ളും ശ്ര​ദ്ധ​യും ടൂ​റി​സം സം​വി​ധാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന അ​ഭൂ​ത​പൂ​ർ​വ​മാ​യ പി​ന്തു​ണ​യു​മാ​ണ്​ നേ​ട്ട​ങ്ങ​ൾ​ക്ക്​ പി​ന്നി​ലെ​ന്ന്​ ടൂ​റി​സം മ​ന്ത്രി അ​ഹ്​​മ​ദ് അ​ൽ ഖ​ത്തീ​ബ് പ​റ​ഞ്ഞു. നേ​ട്ട​ങ്ങ​ൾ പ്ര​ധാ​ന ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന​നി​ല​യി​ൽ രാ​ജ്യ​ത്തി​​ന്റെ സ്ഥാ​നം വ​ർ​ധി​പ്പി​ക്കു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ്​ രാ​ജ്യ​ത്തെ ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം ഓ​പ്ഷ​നു​ക​ളി​ലും അ​വ​രു​ടെ വൈ​വി​ധ്യ​ത്തി​ന്റെ വ്യാ​പ്തി​യി​ലു​മു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TourismSaudi ArabiaWorld Second RankTourist Places In Saudi Arabia
News Summary - Saudi ranks second in the world in terms of tourism growth
Next Story