വേനല്‍ മഴയില്‍ നിറഞ്ഞ് ഷൗക്ക ഡാം
text_fieldsവേനല്‍ മഴയില്‍ സംഭരണ ശേഷി കവിഞ്ഞ് റാസല്‍ഖൈമയിലെ ഷൗക്ക ഡാം. ഹജാര്‍ പര്‍വതനിരയോട് ചേര്‍ന്ന സുപ്രധാന ജലപാതയാണ് വാദി ഷൗക്കയും അനുബന്ധ വാദികളും. 2,75,000 ഘന അടി ജലസംഭരണ ശേഷിയുള്ള ഷൗക്ക ഡാമും പരിസര പ്രദേശങ്ങളും യു.എ.ഇയുടെ വിനോദ ഭൂപടത്തിലെ സുപ്രധാനയിടമാണ്.
ശൈഖ് സായിദ് ആൽ നഹ്യാന്റെ ഉത്തരവ് പ്രകാരം 2001ലാണ് ഷൗക്ക അണക്കെട്ടിന്റെ നിര്‍മിതി. പിന്നീട് 2020 ഇത് ഡാമുകളുടെയും ജലസംഭരണികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഷൗക്ക ഡാമും പുനരുദ്ധാരണം നടത്തിയിരുന്നു. 13 മീറ്റര്‍ ഉയരവും 107 മീറ്റര്‍ നീളവുമുള്ള അണക്കെട്ട് റാസല്‍ഖൈമയിലെ തടയണകളില്‍ ഏറ്റവും വലുതാണ്.
120 മില്ലി മീറ്റര്‍ തോതില്‍ വാര്‍ഷിക മഴ രേഖപ്പെടുത്തുന്ന പ്രകൃതിരമണീയമായ പ്രദേശം സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. 2020 ആണ് ഡാമിലെ ജലനിരപ്പ് റെകോർഡ് ഉയരത്തിലെത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടെ ഏറ്റവും വലിയ നീരൊഴുക്കാണ് അന്ന് ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു.
കായിക പ്രേമികള്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുമെന്നത് പരുക്കന്‍ പാറകള്‍ നിറഞ്ഞ ഭൂപ്രകൃതികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞ ഭൂപ്രദേശത്തെ ശ്രദ്ധേയമാക്കുന്നതാണ്.
കാര്‍ഷിക മേഖലയായ വാദിയുടെ സമീപ പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പൗരാണിക വാസ സ്ഥലങ്ങളും പ്രസിദ്ധമാണ്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഉല്ലാസത്തിന് കഴിയുന്ന സൗകര്യങ്ങളും ഷൗക്ക ഡാമിനോടനുബന്ധിച്ച് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ഇവിടെ സംഭരിച്ചു നിര്‍ത്തുന്ന ജലം സമീപ മേഖലയിലെ കാര്‍ഷിക പ്രദേശങ്ങള്‍ക്ക് ആശ്വാസമാണ്. കാലാവസ്ഥ വ്യതിയാനങ്ങളില്‍ രൂപപ്പെടുന്ന മലവെള്ളപ്പാച്ചിലില്‍ അറബ് ഗ്രാമങ്ങള്‍ക്കും താമസ കേന്ദ്രങ്ങള്‍ക്കും രക്ഷയേകുന്നതിലുമുള്ള ഷൗക്ക ഡാമിന്റെ പങ്ക് വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.