Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിനോദ സഞ്ചാരികളേ..! ഷിംല ടോയ്​ ട്രെയിൻ ഹിമാലയൻ ക്വീൻ ഒരു മാസത്തേക്ക്​ കൂടി ഓടും
cancel
Homechevron_rightTravelchevron_rightTravel Newschevron_rightവിനോദ സഞ്ചാരികളേ..!...

വിനോദ സഞ്ചാരികളേ..! ഷിംല ടോയ്​ ട്രെയിൻ 'ഹിമാലയൻ ക്വീൻ' ഒരു മാസത്തേക്ക്​ കൂടി ഓടും

text_fields
bookmark_border

ന്യൂഡൽഹി: ഷിംലയിലെ പ്രശസ്​തമായ 'ഹിമാലയൻ ക്വീൻ ട്രെയിൻ' സേവനം ഇന്നുമുതൽ ഒരുമാസത്തേക്ക് കൂടി​ നീട്ടി. ഷിംല ടോയ്​ ട്രെയിൻ എന്നറിയപ്പെടുന്ന കൽക്കയ്ക്കും ഷിംലയ്ക്കും ഇടയിലുള്ള ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിനിലെ യാത്ര വിനോദ സഞ്ചാരികളുടെ ഇഷ്​ടങ്ങളിലൊന്നാണ്​. മാർച്ചിൽ കോവിഡി​െൻറ തുടക്ക സമയത്ത്​ നിർത്തിവെച്ച സർവിസ്​ ഒക്​ടോബറിൽ പുനരാരംഭിച്ചിരുന്നു.

"കൽക്കയ്ക്കും ഷിംലയ്ക്കും ഇടയിലുള്ള ട്രെയിൻ സേവനം ഒക്ടോബർ 21 മുതൽ പ്രവർത്തനം ആരംഭിച്ചത്​ ടൂറിസം മേഖലയുടെ ചലനാത്മകത വർധിപ്പിക്കുകയും അതിന്​ വലിയൊരു ഉത്തേജനം നൽകുകയും ചെയ്യും. യാത്രയ്ക്കിടെ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുക. സുരക്ഷിതവും സന്തോഷകരവുമായ യാത്ര ആശംസിക്കുന്നു. " -കൽക്ക-ഷിംല 'ഹിമാലയൻ ക്വീൻ' ട്രെയിൻ പുനരാരംഭിക്കുന്നതി​െൻറ ഭാഗമായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്​തത്​ ഇങ്ങനെയായിരുന്നു.


ഷിംല-കൽക്ക ഹെറിറ്റേജ് റൂട്ടിലെ എല്ലാ പ്രധാന റെയിൽ‌വേ സ്റ്റേഷനിലും സൗജന്യ വൈ-ഫൈ ലഭിക്കുമെന്ന് റെയിൽ‌വേ അധികൃതർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 2019 മാർച്ചിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ 'ഹോപ്-ഓൺ-ഹോപ്-ഓഫ്' സേവനത്തോടൊപ്പം സൗജന്യ വൈ-ഫൈ സൗകര്യം ഏർപ്പെടുത്തിയിരുന്നു, ഇത് യാത്രക്കാരെ ഏത് സ്റ്റേഷനിലും ഇറങ്ങാനും പുതിയ ടിക്കറ്റുകൾ വാങ്ങാതെ മറ്റൊരു ഇൻകമിംഗ് ട്രെയിനിൽ കയറാനും അനുവദിക്കും.

കൽക്ക-ഷിംല റെയിൽ‌വേ 2 അടി 6 ഇഞ്ച് (762 മില്ലീമീറ്റർ) ഇടുങ്ങിയ ഗേജ് റെയിൽ‌വേയാണ്. ഇത് കൽക്കയിൽ നിന്ന് ഷിംലയിലേക്കുള്ള പർ‌വ്വത പാതയിലൂടെ സഞ്ചരിക്കുന്നു. കുന്നുകളുടെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും മനോഹര കാഴ്​ച്ചകൾക്ക്​ പേരുകേട്ടതാണ് ഇവിടം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഷിംലയെ ബാക്കി ഇന്ത്യൻ റെയിൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനാണ്​​ 1898 ൽ കൽക്ക-ഷിംല റെയിൽ‌വേ നിർമ്മിച്ചത്. 107 തുരങ്കങ്ങളും 864 പാലങ്ങളുമാണ്​ ഈ റൂട്ടിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shimla toy trainHimalayan Queen
Next Story