മഞ്ഞുവീഴ്ച: തുടർച്ചയായ മൂന്നാം ദിവസവും ജമ്മു-ശ്രീനഗർ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു
text_fieldsശ്രീനഗർ: കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ജമ്മു-ശ്രീനഗർ ഹൈവേയിൽ ഗതാഗതം മുടങ്ങി. മഞ്ഞുവീഴ്ചയും മണ്ണിടിച്ചലും കാരണം ഹൈവേയിൽ കുടുങ്ങിയ 250 ഓളം വാഹനങ്ങൾ നീക്കി. അർേട്ടറിയൽ റോഡിലെ തടസം മാറ്റി വൺ വേ ട്രാഫിക് പുനഃരാരംഭിച്ചതിനെ തുടർന്നാണ് വാഹനങ്ങൾ നീക്കാനായതെന്ന് അധികൃതർ അറിയിച്ചു. ജമ്മുകശ്മീരിനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് 270 കി.മീറ്റർ നീളമുള്ള ജമ്മു-ശ്രീനഗർ ഹൈവേ.
ജവഹർ ടണലിന് സമീപത്താണ് കനത്ത മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലുമുണ്ടായത്. സമറോളിക്കും ബാനിഹാളിനുമിടയിൽ നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മഞ്ഞു മാറ്റി ഹൈവേയിൽ കുടുങ്ങിയ വാഹനങ്ങളെ മാറ്റി. എന്നാൽ, രാത്രിയോടെ വീണ്ടും മഞ്ഞുവീഴ്ച ശക്തമാവുകയും ഗതാഗതം മുടങ്ങുകയുമായിരുന്നു.
ഹൈവേയിൽ ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഗതാഗതം തടസം പെട്ടത് മൂലം ഇന്ധനക്ഷാമം ഉണ്ടാവാനുള്ള സാധ്യത മുന്നിൽകണ്ട്. ജമ്മുകശ്മീരിൽ പെട്രോളും ഡീസലും നൽകുന്നതിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾക്കും ട്രക്കുകൾക്കും പരമാവധി 20 ലിറ്റർ ഇന്ധനം മാത്രമേ ലഭിക്കു. സ്വകാര്യ കാറുകൾക്ക് 10 ലിറ്ററും ഇരുചക്ര വാഹനങ്ങൾക്ക് 5 ലിറ്ററും ഇന്ധനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.