സംസ്ഥാന ടൂറിസം രംഗം ഉണരുന്നു; ആദ്യഘട്ടം ഒക്ടോബർ 15ഒാടെ, ബീച്ചുകൾ തുറക്കില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാന ടൂറിസം മേഖലയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ഒക്ടോബർ 15ഓടെ പുനരാരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർശന നിയന്ത്രണങ്ങളോടെയായിരിക്കും ടൂറിസം കേന്ദ്രങ്ങൾ തുറക്കുക. ബീച്ചുകളിൽ ആളുകളുടെ പ്രവേശനം നിയന്ത്രണ വിധേയമല്ലാത്തതിനാൽ മൂന്നാംഘട്ടത്തിലായിരിക്കും അവ തുറക്കുകയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19ന് തൊട്ടുമുമ്പ് സംസ്ഥാന ടൂറിസം മികച്ചനിലയിലായിരുന്നു. കഴിഞ്ഞ നാല്-അഞ്ച് പതിറ്റാണ്ടിനിടയിലെ വമ്പിച്ച മുന്നേറ്റമുണ്ടായ കാലഘട്ടമായിരുന്നുവത്. ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് കേരളത്തിൽ ഓഫ് സീസൺ ആയിരുന്നെങ്കിൽ പോലും 7000 വിദേശികളെങ്കിലും ഉണ്ടായിരുന്നു.
ഒക്ടോബർ 15ന് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ് ക്രാഫ്റ്റ് വില്ലേജ് തുടങ്ങുന്നത്. എന്നാൽ, പിന്നീട് വന്ന സർക്കാർ കുറ്റകരമായ അനാസ്ഥ കാണിച്ചതോടെ ക്രാഫ്റ്റ് വില്ലേജ് നശിക്കാൻ കാരണമായതായും മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.