പാടങ്ങളിൽ സൂര്യകാന്തിപ്രഭ വിടർന്നു
text_fieldsതെങ്കാശി: കണ്ണിന് കുളിര്‍മയേകി തമിഴ്പാടങ്ങളില്‍ സൂര്യകാന്തി പൂക്കള്‍ വിരിഞ്ഞുതുടങ്ങി. തമിഴ്നാട്ടിലെ ശിവകാശി, ശങ്കരന്‍കോവില്‍, സുന്ദരപാണ്ഡ്യപുരം, തോവാള, പാവൂർഛത്രം എന്നിവിടങ്ങളിലാണ് ആദ്യം തന്നെ സൂര്യകാന്തി പൂക്കള്‍ വിടർന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കുശേഷം ഇത്തവണ സീസണ്‍ പ്രതീക്ഷിച്ച് കൃഷിയിടങ്ങള്‍ സജീവമാകുകയാണ്.
സൂര്യകാന്തിപൂക്കള്‍ തന്നെയാണ് പ്രധാനയിനം. സണ്‍ഫ്ലവര്‍ ഓയില്‍, സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണം, അലങ്കാര വസ്തുക്കള്‍, ബൊക്കെ എന്നിവ നിർമിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് സൂര്യകാന്തിപൂക്കളാണ്. ജൂണ്‍ മുതൽ തന്നെ വിളവെടുപ്പിന് പാകമായി നിൽക്കുകയാണ് പാടങ്ങൾ. ഏപ്രില്‍, മേയ് മാസത്തില്‍ ലഭിച്ച മഴയാണ് ഇത്തവണ നേരത്തെ തന്നെ കര്‍ഷകരെ സൂര്യകാന്തി കൃഷിയിലേക്കെത്തിച്ചത്.
കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന സൂര്യകാന്തി പൂപ്പാടങ്ങൾ തന്നെയാണ് പ്രധാന ആകർഷണീയത. ഓണവിപണി പ്രതീക്ഷിച്ച് ബന്ദി, കൊളുന്ത്, തുളസി, വിവിധ നിറങ്ങളിലുള്ള റോസ, മുല്ല എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സീസണ്‍ കഴിയുന്നതോടെ പാടങ്ങളെല്ലാം പച്ചക്കറി കൃഷിയിലേക്ക് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.